LiveTV

Live

Entertainment

‘പ്രതീക്ഷയുടെ അമിത ഭാരം നല്‍കുന്നില്ല, പക്ഷേ നിരാശരാക്കില്ലെന്ന ഉറപ്പ് തരുന്നു’ 

ട്രോളൻമാരെല്ലാവരും തന്റെ നെഞ്ചിനകത്ത് തന്നെയുണ്ടാകുമെന്നും സംവിധായകൻ അരുൺ ഗോപി പറഞ്ഞു

‘പ്രതീക്ഷയുടെ അമിത ഭാരം നല്‍കുന്നില്ല, പക്ഷേ നിരാശരാക്കില്ലെന്ന ഉറപ്പ് തരുന്നു’ 

പ്രണവ് മോഹൻലാൽ നായകനായെെത്തുന്ന ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ നാളെ റിലീസിനൊരുങ്ങിയിരിക്കെ, സിനിമ ആരെയും നിരാശരാക്കില്ലെന്ന ഉറപ്പുമായി സംവിധായകൻ അരുൺ ഗോപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. തന്റെ പരിമിതിക്കുള്ളിൽ നിന്നു കൊണ്ട് മികച്ച രീതിയിൽ തന്നെ ചെയ്ത ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടെന്നും, സിനിമ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതായിരിക്കുമെന്നും അദ്ദേഹം കുറിച്ചു.

ആർക്കും അമിത പ്രതീക്ഷ നൽകുന്നില്ല. ആരുടെയും തലയിൽ അമിത ഭാരം തരുന്നുമില്ല. എന്നാൽ ആരെയും നിരാശരാക്കില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ഇനിയെല്ലാം ദെെവത്തിന്റെയും, പ്രേക്ഷകരുടെയും കയ്യിലാണെന്നും അരുൺ ഗോപി പറഞ്ഞു. എല്ലാവരും ചിത്രം കാണണമെന്നും, പിന്തുണയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

താൻ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങളുടെ പേരിൽ തന്നെ ട്രോളി പ്രശസ്തനാക്കിയ ട്രോൾ സുഹൃത്തുക്കൾക്ക് നന്ദി അറിയിക്കാനും അരുൺ ഗോപി മറന്നില്ല. ട്രോളൻമാരെല്ലാവരും തന്റെ നെഞ്ചിനകത്ത് തന്നെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ‘രാംലീല’ക്ക് ശേഷം അരുൺ ഗോപി എഴുതി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് നിർമ്മിച്ചിരിക്കുന്നത് മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ്. റേച്ചൽ ഡേവിഡ് നായികയായെത്തുന്ന ചിത്രത്തിൽ, മനോജ് കെ. ജയൻ, കലാഭവൻ ഷാജോൺ, സിദ്ദീഖ്, ഇന്നസെന്റ്, ഗോകുൽ സുരേഷ്, ടിനി ടോം, ധർമജൻ ബോൾഗാട്ടി എന്നിങ്ങനെ വൻ താര നിര തന്നെയുണ്ട്.