LiveTV

Live

Entertainment

ബാലേട്ടനെ ചേര്‍ത്തു പിടിച്ച് മ്മ്ടെ വിജയ് സേതുപതി ആലപ്പുഴയില്‍

സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന മാമനിതന്‍ ചിത്രത്തിന്റെ ഷൂട്ടിംഗിന് വേണ്ടിയാണ് വിജയ് സേതുപതി ആലപ്പുഴയിലെത്തിയത്.

 ബാലേട്ടനെ ചേര്‍ത്തു പിടിച്ച് മ്മ്ടെ വിജയ് സേതുപതി ആലപ്പുഴയില്‍

മക്കൾ സെൽവൻ വിജയ് സേതുപതി ആലപ്പുഴയില്‍. സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന മാമനിതന്‍ ചിത്രത്തിന്റെ ഷൂട്ടിംഗിന് വേണ്ടിയാണ് വിജയ് സേതുപതി ആലപ്പുഴയിലെത്തിയത്. കയര്‍ തൊഴിലാളിയുടെ വേഷത്തിലാണ് താരം എത്തുന്നതെന്നാണ് സൂചന. ആലപ്പുഴ ബീച്ചിലെ കയര്‍ കോര്‍പ്പറേഷന്‍ ഗോഡൗണില്‍ നടന്ന ചിത്രീകരണത്തില്‍ ഓട്ടോ തൊഴിലാളികളുമായുള്ള രംഗങ്ങളാണ് ചിത്രീകരിച്ചത്. എം.സുകുമാറാണ് ക്യാമറ. കാക്കി ഷര്‍ട്ടും ലുങ്കിയുമണിഞ്ഞു സാധാരണക്കാരനായി താരമെത്തിയപ്പോള്‍ ആരാധകര്‍ ചുറ്റും കൂടി. ലൊക്കേഷനിലെ ചിത്രങ്ങള്‍ മറ്റൊരു താരം കൂടിയായ മണികണ്ഠന്‍ ആചാരി പുറത്തുവിട്ടു. മണികണ്ഠനെ ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന വിജയ് സേതുപതിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

 ബാലേട്ടനെ ചേര്‍ത്തു പിടിച്ച് മ്മ്ടെ വിജയ് സേതുപതി ആലപ്പുഴയില്‍

സീനു രാമസ്വാമിയാണ് സിനിമയുടെ രചനയും സംവിധാനവും. സംഗീത സംവിധായകനായ യുവൻ ശങ്കർ രാജയാണു നിർമാതാവ്. ഗായത്രിയാണു വിജയ് സേതുപതിയുടെ നായിക. മലയാളിയായ മണികണ്ഠനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് മറ്റൊരു പ്രത്യേകത. പേട്ടയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാമനിതന്‍.

പേട്ടയക്കു ശേഷം വിജയ് സേതുപതിയുടെ കൂടെ വീണ്ടും, ചിനു രാമസ്വാമി സാർ ഇന്റെ പുതിയ ചിത്രത്തിൽ 👍

Posted by Manikandan R Achari on Tuesday, January 22, 2019

ഇതാണ് വിജയ് സേതുപതി <3 താരജാഡകളില്ലാത്ത ഈ മനുഷ്യനെ ഇഷ്ടമല്ലാത്ത ആരാ ഉള്ളേ ?? ഷൂട്ടിങ്ങിന് വേണ്ടി കേരളത്തിൽ എത്തിയപ്പോൾ 😍😍

Posted by Smart Pix Media on Wednesday, January 23, 2019