LiveTV

Live

Entertainment

സൌന്ദര്യ രജനീകാന്ത് വിവാഹിതയാകുന്നു

ഫെബ്രുവരി 11ന് രജനിയുടെ വസതിയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുക്കുക.  

 സൌന്ദര്യ രജനീകാന്ത് വിവാഹിതയാകുന്നു

പ്രശസ്ത നടന്‍ രജനീകാന്തിന്റെ മകളും സംവിധായികയുമായ സൌന്ദര്യ രജനീകാന്ത് വിവാഹിതയാകുന്നു. ബിസിനസുകാരനും നടനുമായ വിശാഖന്‍ വനകമുടിയാണ് സൌന്ദര്യയുടെ വരന്‍. ഫെബ്രുവരി 11ന് രജനിയുടെ വസതിയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുക്കുക.

 സൌന്ദര്യ രജനീകാന്ത് വിവാഹിതയാകുന്നു

സൌന്ദര്യയുടെ രണ്ടാം വിവാഹമാണിത്. ബിസിനസുകാരനാണ് അശ്വിന്‍ രാംകുമാറായിരുന്നു ആദ്യഭര്‍ത്താവ്. 2017ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. സിനിമയില്‍ ഗ്രാഫിക് ഡിസൈനറായി പ്രവര്‍ത്തിച്ചിട്ടുള്ള ഐശ്വര്യ രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ആദ്യ ചിത്രം അച്ഛനെ നായകനാക്കി ഒരുക്കിയ കൊച്ചടൈയാന്‍ ആയിരുന്നു. എന്നാല്‍ ഈ ചിത്രം പരാജയമായിരുന്നു. വേല ഇല്ലാ പട്ടാതിരിയുടെ രണ്ടാം ഭാഗമായ വി.എ.പി 2വാണ് സൌന്ദര്യയുടെ രണ്ടാമത്തെ ചിത്രം. ഈ സിനിമ മികച്ച അഭിപ്രായം നേടിയിരുന്നു. ധനുഷ്, കജോള്‍ എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

 സൌന്ദര്യ രജനീകാന്ത് വിവാഹിതയാകുന്നു

വിവാഹം വളരെ ലളിതമായിരിക്കുമെന്നാണ് രജനീകാന്തുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചത്. വിവാഹ ക്ഷണക്കത്തില്ലാതെ വാട്ട്സാപ്പിലൂടെയായിരുന്നു കല്യാണ ക്ഷണം. ഫെബ്രുവരി 10ന് വിവാഹ സത്ക്കാരം ഒരുക്കിയിട്ടുണ്ട്.