LiveTV

Live

Entertainment

വോട്ട് ചെയ്യുക എന്നത് മാത്രമാണ് രാഷ്ട്രീയവുമായുള്ള ബന്ധം; ബി.ജെ.പിയിലേക്കെന്ന വാര്‍ത്ത തള്ളി അജിത്ത്

“ഏതെങ്കിലും പാര്‍ട്ടികളോ സംഘടനകളോ എന്‍റെ ഫോട്ടോയോ പേരോ ഉപയോഗിക്കരുത്”

വോട്ട് ചെയ്യുക എന്നത് മാത്രമാണ് രാഷ്ട്രീയവുമായുള്ള ബന്ധം; ബി.ജെ.പിയിലേക്കെന്ന വാര്‍ത്ത തള്ളി അജിത്ത്

താന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് സൂപ്പര്‍ താരം അജിത്ത്. നേരിട്ടോ അല്ലാതെയോ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അജിത്ത് വാര്‍ത്താക്കുറിപ്പിലൂടെ നിലപാട് വ്യക്തമാക്കിയത്.

വോട്ട് ചെയ്യുക എന്നത് മാത്രമാണ് രാഷ്ട്രീയവുമായുള്ള ബന്ധം; ബി.ജെ.പിയിലേക്കെന്ന വാര്‍ത്ത തള്ളി അജിത്ത്

"വോട്ട് ചെയ്യാന്‍ ക്യൂ നില്‍ക്കുന്നത് മാത്രമാണ് രാഷ്ട്രീയവുമായി എനിക്കുള്ള ബന്ധം. ഏതെങ്കിലും പ്രത്യേക പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് ഞാന്‍ ആരാധകരോട് ആവശ്യപ്പെട്ടിട്ടില്ല. ഇനിയും ചെയ്യില്ല. രാഷ്ട്രീയത്തില്‍ എനിക്ക് എന്‍റേതായ ഇഷ്ടങ്ങളും അനിഷ്ടങ്ങളുമുണ്ട്. എന്‍റെ കാഴ്ചപ്പാടുകള്‍ ആരുടെയും മേല്‍ അടിച്ചേല്‍പിക്കാറില്ല. ആരാധകരില്‍ നിന്ന് തിരിച്ചും ഞാനത് പ്രതീക്ഷിക്കുന്നു. ഏതെങ്കിലും പാര്‍ട്ടികളോ സംഘടനകളോ എന്‍റെ ഫോട്ടോയോ പേരോ ഉപയോഗിക്കരുത്", അജിത് നിലപാട് വ്യക്തമാക്കി.

വോട്ട് ചെയ്യുക എന്നത് മാത്രമാണ് രാഷ്ട്രീയവുമായുള്ള ബന്ധം; ബി.ജെ.പിയിലേക്കെന്ന വാര്‍ത്ത തള്ളി അജിത്ത്

സിനിമാഭിനയം ആണ് തന്‍റെ പ്രൊഫഷന്‍. ചില രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ട് തന്‍റെയും ആരാധകരുടെയും പേരുകള്‍ ഉയര്‍ന്നുവരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇങ്ങനെയുണ്ടാകുമ്പോള്‍ തനിക്ക് രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടെന്ന പ്രതീതിയുണ്ടാകും. പഠനത്തിലും തൊഴിലിലും ശ്രദ്ധിക്കാന്‍ അജിത്ത് തന്‍റെ ആരാധകരോട് ആവശ്യപ്പെട്ടു. മറ്റ് നടന്മാര്‍ക്കോ സിനിമകള്‍ക്കോ എതിരായ മോശം പരാമര്‍ശങ്ങളെ ഒരു നിലയ്ക്കും അംഗീകരിക്കില്ലെന്നും അജിത്ത് വ്യക്തമാക്കി.

വോട്ട് ചെയ്യുക എന്നത് മാത്രമാണ് രാഷ്ട്രീയവുമായുള്ള ബന്ധം; ബി.ജെ.പിയിലേക്കെന്ന വാര്‍ത്ത തള്ളി അജിത്ത്

ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് തമിഴിസൈ സൌന്ദരരാജന്‍ അജിത്തിനെ പ്രശംസിച്ച് രംഗത്തെത്തിയതോടെയാണ് രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങളുടെ തുടക്കം. സിനിമാ വ്യവസായത്തിലെ ഏറ്റവും നെറിയുള്ള അഭിനേതാവാണ് അജിത്തെന്നും അദ്ദേഹം ജനങ്ങള്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നുമാണ് തമിഴിസൈ പറഞ്ഞത്. പിന്നാലെ അജിത്തിന്‍റെ ആരാധകരില്‍ ചിലര്‍ ബി.ജെ.പിയില്‍ ചേര്‍ന്നെന്ന വാര്‍ത്ത വന്നു. തുടര്‍ന്നാണ് വിശദീകരണവുമായി അജിത്ത് രംഗത്തെത്തിയത്.