LiveTV

Live

Entertainment

സംവിധായക കുപ്പായവുമായി ഇനി ബോളിവുഡിലേക്ക്

‘തൃപ്തികരമായ തിരക്കഥ ലഭിക്കാത്തത് കൊണ്ടാണ് ഹിന്ദിയില്‍ പിന്നീട് സിനിമ ചെയ്യാന്‍ കഴിയാഞ്ഞത്’

സംവിധായക കുപ്പായവുമായി ഇനി ബോളിവുഡിലേക്ക്

‘ലൂസിഫറി’ലൂടെ സംവിധാന അരങ്ങേറ്റത്തിന് തുടക്കം കുറിച്ച ശേഷം താന്‍ ഇനി ബോളിവുഡില്‍ സിനിമ ചെയ്യാന്‍ ഒരുങ്ങുന്നതായി പൃഥ്വിരാജ്. മോഹന്‍ലാലിനെ നായകനാക്കിയുള്ള പൊളിറ്റിക്കല്‍ ത്രില്ലര്‍ ലൂസിഫറിന്റെ അവസാന ഷോട്ടും പൂര്‍ത്തിയാക്കിയതായുള്ള വാര്‍ത്തക്ക് പിന്നാലെയാണ് താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ചുള്ള വെളിപ്പെടുത്തല്‍. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി ഇക്കാര്യം വ്യക്തമാക്കിയത്.

സംവിധായക കുപ്പായവുമായി ഇനി ബോളിവുഡിലേക്ക്

മോഹന്‍ലാലിനെ വെച്ചൊരു സിനിമ ചെയ്തുകൊണ്ട് സംവിധാന രംഗത്തേക്ക് കടന്നുവരാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. ഒരു സംവിധായകന്‍, തന്റെ സിനിമയില്‍കൂടി എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന രീതിയാണ് ലാലേട്ടന്റേതെന്നും, ഇതു കൊണ്ടൊക്കെ തന്നെയാകണം അദ്ദേഹത്തെ ലെജന്‍ഡ് എന്ന് വിളിക്കാന്‍ അര്‍ഹനാക്കിയതെന്നാണ് താന്‍ കരുതുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. ബോളിവുഡില്‍ സിനിമ ചെയ്യണം എന്നതാണ് അടുത്ത ലക്ഷ്യം. അത് തീര്‍ച്ചയായും ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റിലുണ്ടെന്നും താരം പറഞ്ഞു.

സംവിധായക കുപ്പായവുമായി ഇനി ബോളിവുഡിലേക്ക്

തൃപ്തികരമായ തിരക്കഥ ലഭിക്കാത്തത് കൊണ്ടാണ് ഹിന്ദിയില്‍ പിന്നീട് സിനിമ ചെയ്യാന്‍ കഴിയാത്തതെന്നും, അങ്ങനെയൊരു സ്‌ക്രിപ്റ്റിനായി കാത്തിരിക്കുകയാണെന്നും പൃഥ്വിരാജ് പറഞ്ഞു. നേരത്തെ ‘അയ്യ’, ‘ഓറംഗസേബ്’, ‘നാം ശബാന’ എന്നീ ചിത്രങ്ങളിലൂടെ ഹിന്ദിയിലും സാന്നിധ്യമറിയിച്ചിട്ടുണ്ട് പൃഥ്വിരാജ്. പ്രകാശ് രാജുമൊന്നിച്ചുള്ള ‘9’ ആണ് പൃഥ്വിരാജിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം.