LiveTV

Live

Entertainment

നമ്പി നാരായണനായി അതിശയിപ്പിക്കുന്ന ഗെറ്റപ്പില്‍ മാധവന്‍

നമ്പി നാരായണന്റെ ജീവിതം ലോകത്തോട് വിളിച്ചു പറയാന്‍ താന്‍ അക്ഷമയോടെ കാത്തിരിക്കുകയാണെന്ന് മാധവന്‍ പറഞ്ഞു

നമ്പി നാരായണനായി അതിശയിപ്പിക്കുന്ന ഗെറ്റപ്പില്‍ മാധവന്‍

ഐ.എസ്.ആര്‍.ഓ ശാസ്ത്രജ്ഞന്‍ നമ്പി നാരായണായി നടന്‍ മാധവിന്റെ കിടിലന്‍ മേക്കോവര്‍. നമ്പി നാരായണന്റെ കഥ പറയുന്ന ‘റോക്കറ്ററി: ദ നമ്പി ഇഫക്ട്’ എന്ന ചിത്രത്തിനായാണ് മാധവന്‍ കിടിലന്‍ വേഷപ്പകര്‍ച്ചയുമായി ഞെട്ടിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം വഴി താരം തന്നെയാണ് ഇതിന്റെ ചിത്രം പുറത്തു വിട്ടത്. ഏതായാലും ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകാണ്.

നമ്പി നാരായണനായി അതിശയിപ്പിക്കുന്ന ഗെറ്റപ്പില്‍ മാധവന്‍

നമ്പി നാരായണിന്റെ 27 മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടത്തിലൂടെയാണ് ‘റോക്കറ്ററി’ കടന്നു പോകുന്നത്. ഇതിന്റെ ഭാഗമായി ചിത്രത്തില്‍ മൂന്ന് ഗെറ്റപ്പുകളിലായാണ് മാധവന്‍ എത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംവിധാന പങ്കാളിയായിരുന്ന ആനന്ദ് മഹാദേവന്‍ പിന്മാറിയതിനെ തുടര്‍ന്ന് മാധവന്‍ തനിച്ചാണ് നിലവില്‍ സിനിമ ഒരുക്കുന്നത്. സിമ്രാനാണ് ചിത്രത്തില്‍ മാധവന്റെ നായികയായി എത്തുന്നത്. നമ്പി നാരായണന്റെ ജീവിതം ലോകത്തോട് വിളിച്ചു പറയാന്‍ താന്‍ അക്ഷമയോടെ കാത്തിരിക്കുകയാണെന്ന് മാധവന്‍ പറഞ്ഞു.

വ്യാജ ചാര കേസുമായി ബന്ധപ്പെട്ട് 1994ലാണ് നമ്പി നാരായണനെ അറസ്റ്റു ചെയ്യുന്നത്. ഇത് അനാവരണം ചെയ്യുന്നതായിരിക്കും റോക്കറ്ററി ദ നമ്പി ഇഫക്ട് എന്ന് മാധവന്‍ പറയുകയുണ്ടായി. ഷൂട്ടിംഗ് ആരംഭിച്ച ചിത്രം, തമിഴ്, ഹന്ദി, ഇംഗ്ലീഷ് ഭാഷകളിലായി റിലീസ് ചെയ്യും.