LiveTV

Live

Entertainment

‘അപ്പന്റെ ചരിത്രം ആവര്‍ത്തിക്കാനാണ് തിരിച്ചു വന്നതെങ്കില്‍...’; കിടു ട്രെയ്ലറുമായി ഇരുപത്തിയൊന്നാം നൂറ്റാണ്ട്

ആദി എന്ന സിനിമക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന  ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്

‘അപ്പന്റെ ചരിത്രം ആവര്‍ത്തിക്കാനാണ് തിരിച്ചു വന്നതെങ്കില്‍...’; കിടു ട്രെയ്ലറുമായി ഇരുപത്തിയൊന്നാം നൂറ്റാണ്ട്

അങ്ങനെ ആരാധകരുടെ ആ കാത്തിരിപ്പിന് അവസാനമായി. ‘ആദി’ക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ന്റെ ട്രയിലർ പുറത്തിറങ്ങി. ഗോവയും അതിന്റെ ഗുണ്ടാപരിസരവുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന ഒരു കിടിലൻ ട്രയിലർ തന്നെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റേതായി പുറത്തുവന്നിരിക്കുന്നത്. ദിലീപ് നായകനായെത്തിയ ‘രാമലീല’ എന്ന ചിത്രത്തിനു ശേഷം അരുണ്‍ ഗോപി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’.

‘അപ്പന്റെ ചരിത്രം ആവര്‍ത്തിക്കാനാണ് തിരിച്ചു വന്നതെങ്കില്‍...’; കിടു ട്രെയ്ലറുമായി ഇരുപത്തിയൊന്നാം നൂറ്റാണ്ട്

‘നോട്ട് ഏ ഡോണ്‍ സ്റ്റോറി’ എന്ന ടാഗ് ലെെനോടെയാണ് ചിത്രം എത്തുന്നത്. നേരത്തെ, ചിത്രത്തിനു വേണ്ടി ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ പോയി സര്‍ഫിങ് തന്ത്രങ്ങളും പ്രണവ് മോഹന്‍ലാല്‍ പരിശീലിച്ചിരുന്നു. റേച്ചൽ ഡേവിഡ് എന്ന സയ ഡേവിഡ് ആണ് ചിത്രത്തിൽ പ്രണവിന്റെ നായികയായി എത്തുന്നത്. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം നിർവഹിച്ച ചിത്രതിന്റെ സംഘട്ടനം നിർവഹിച്ചിരിക്കുന്നത് പീറ്റർ ഹെയ്നാണ്. സംഗീതം ഗോപീ സുന്ദറും ചിത്രസംയോജനം വിവേക് ഹർഷനുമാണ് നിർവഹിച്ചിരിക്കുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചന്‍ മുളകുപാടമാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ജനുവരി 25നാണ് ചിത്രം റിലീസിനെത്തുന്നത്.