LiveTV

Live

Entertainment

‘മഗിഴ്ച്ചി ഈ ഉത്തരക്കടലാസ്’; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

രണ്ടാം തരത്തിലെ ഉത്തര കടലാസാണ് വീണ്ടും ‘കബാലി’ ചര്‍ച്ചക്ക് വഴി വെച്ചത്

‘മഗിഴ്ച്ചി ഈ ഉത്തരക്കടലാസ്’; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

പാ രഞ്ജിത്ത് സംവിധാനം ചെയ്ത രജനികാന്ത് ചിത്രം ‘കബാലി’ തെല്ലൊന്നുമല്ല ആരാധകരെ ത്രില്ലടിപ്പിച്ചത്. റിലീസിന് മാസങ്ങള്‍ക്ക് മുന്നേ സിനിമാലോകവും സോഷ്യല്‍ മീഡിയയും കബാലി ജ്വരത്തില്‍ ആണ്ടു പോയി. എന്നാല്‍ പുതിയ ചിത്രം ‘പേട്ട’ തിയറ്ററുകള്‍ നിറച്ച് മുന്നേറിക്കൊണ്ടിരിക്കുന്നതിനിടെ ഇതാ വീണ്ടും കബാലി രംഗ പ്രവേശം ചെയ്തിരിക്കുകയാണ്. അത് പക്ഷേ ഒരു ഉത്തരക്കടലാസിലൂടെയാണെന്ന് മാത്രം.

‘മഗിഴ്ച്ചി ഈ ഉത്തരക്കടലാസ്’; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

രണ്ടാം ക്ലാസ് ഉത്തര കടലാസാണ് കബാലിയെ വീണ്ടും ചര്‍ച്ചക്ക് വെച്ചിരിക്കുന്നത്. ക്രമം തെറ്റിച്ച അക്ഷരങ്ങള്‍ ശരിയായ വിധത്തില്‍ എഴുതാനായിരുന്നു ചോദ്യത്തില്‍ ഉണ്ടായിരുന്നത്. ‘ന്‍, ര്യ, സൂ’ എന്നത് ‘സൂര്യന്‍’ എന്നും ‘ച്ച, പൂ’ എന്നത് ‘പൂച്ച’ എന്നും എഴുതിയ കുട്ടി ‘ക, ലി, ബാ’ എന്നുള്ളതിന് ‘കബാലി’ എന്നാണ് ഉത്തരമെഴുതിയത്. ഈ മാസ് ഉത്തരമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ‘കബാലി’ എന്നെഴുതിയതിന് വട്ടം വരച്ച അധ്യാപകന്‍ തൊട്ടപ്പുറത്ത് ‘ബാലിക’ എന്ന് എഴുതി ചേര്‍ത്തെങ്കിലും, കുട്ടിയുടെ ഉത്തരം തെറ്റെന്ന് രേഖപ്പെടുത്തിയതുമില്ല.

‘മഗിഴ്ച്ചി ഈ ഉത്തരക്കടലാസ്’; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഹിറ്റ് ചിത്രമായിരുന്ന കബാലി എത്തരത്തിലാണ് കുട്ടികളുടെ മനസ്സില്‍ പോലും ഇടം പിടിച്ചതെന്നതിന് തെളിവായി മാറുകയാണ് ഈ ഉത്തര കടലാസെന്നാണ് ആരാധകരുടെ പക്ഷം. 2016ല്‍ റിലീസ് ചെയ്ത പാ രഞ്ജിത്തിന്റെ ഗ്യാങ്സ്റ്റര്‍ ചിത്രമാണ് കബാലി. ഇന്ത്യയില്‍ മാത്രം 3200 സ്‌ക്രീനുകളില്‍ റിലീസിനെത്തിയ ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. മലേഷ്യ, ബാങ്കോക്ക്, ഹോങ്കോങ് എന്നിവിടങ്ങളില്‍ ചിത്രീകരിച്ച ചിത്രത്തില്‍ രജനീകാന്തിന് പുറമെ, രാധികാ ആപ്‌തെ, ധന്‍സിക, കിഷോര്‍, ദിനേശ്, കലയസരണ്‍ എന്നിവരും വേഷമിട്ടിരുന്നു.