‘കുഞ്ഞുജാനു’ മലയാളത്തിലേക്ക്; അനുഗ്രഹീതന്‍ ആന്റണി ചിത്രീകരണം തുടങ്ങി
96 എന്ന സിനിമയില്‍ ‘കുട്ടി ജാനു’വായി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് ഗൌരി കിഷന്.
സണ്ണി വെയിന്‍ നായകനാകുന്ന അനുഗ്രഹീതന്‍ ആന്റണി ചിത്രീകരണം തുടങ്ങി. 96ല്‍ തൃഷയുടെ കുട്ടിക്കാലം അവതരിപ്പിച്ച ഗൌരി ജി കിഷനാണ് നായിക.
പ്രിന്‍സ് ജോയിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവീന്‍ ടി മണിലാലാണ് ചിത്രത്തിന് കഥയൊരുക്കിയത്. എസ് തുഷാറാണ് നിര്‍മാണം.

96 എന്ന സിനിമയില്‍ 'കുട്ടി ജാനു'വായി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് ഗൌരി കിഷന്. കേരളത്തിലും കുട്ടി ജാനുവിന് ഏറെ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ ഗൌരിയുടെ മലയാളത്തിലെ അരങ്ങേറ്റത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാണുന്നത്.