LiveTV

Live

Entertainment

മധുരരാജയില്‍ മമ്മൂട്ടിക്കൊപ്പം സണ്ണി ലിയോണും

ഉദയകൃഷ്ണയുടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. 

 മധുരരാജയില്‍ മമ്മൂട്ടിക്കൊപ്പം സണ്ണി ലിയോണും

ബോളിവുഡിലെ ഗ്ലാമര്‍ താരം മലയാളത്തില്‍ അഭിനയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മെഗാതാരം മമ്മൂട്ടി നായകനാകുന്ന മധുരരാജയിലാണ് സണ്ണി ലിയോണ്‍ എത്തുന്നത്. മധുരരാജയിൽ താനുണ്ടാകുമെന്ന് സണ്ണി തന്നെയാണ് ഒരു അഭിമുഖത്തിൽ സ്ഥിരീകരിച്ചിരിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയില്‍ ഒരു ഐറ്റം ഡാന്‍സിലാണ് സണ്ണിയെത്തുക.എന്നാൽ അത് വെറുമൊരു ഐറ്റം ഡാൻസ് മാത്രമല്ലെന്നും കഥയിൽ നിർണ്ണായക പങ്കു വഹിക്കുന്ന ഗാനം കൂടി ആണ് ഇതെന്നും സണ്ണി വ്യക്തമാക്കുന്നു.

 മധുരരാജയില്‍ മമ്മൂട്ടിക്കൊപ്പം സണ്ണി ലിയോണും

ഉദയകൃഷ്ണയുടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ കൊറിയോഗ്രഫർ. ചിത്രത്തിന്റെ ആദ്യ പോസ്റ്റർ ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തത്. 2010ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാംഭാഗമായാകും ചിത്രമെത്തുന്നത്. പോക്കിരിരാജ റിലീസ് ചെയ്ത് എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറം എത്തുന്ന ചിത്രം മമ്മൂട്ടിയുടെ 9 ഇയര്‍ ചലഞ്ച് ആണെന്നാണ് ആരാധകര്‍ പറയുന്നത്.

Also read: ഞാനൊരു നല്ല മനുഷ്യനാണെന്ന് ഹൃദയം കൊണ്ട് തിരിച്ചറിയുന്നതാണ് പ്രധാനം;സ്ത്രീകളോട് സണ്ണി ലിയോണ്‍

Also read: രംഗീലയിലൂടെ സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്

Also read: സണ്ണി വെയ്ന്‍ ഇനി തമിഴിലേക്ക്; ജിപ്സിയുടെ ടീസര്‍ കാണാം