ടൊവിനോ ഇനി നാടന്‍ സൂപ്പര്‍ ഹീറോ ‘മിന്നല്‍ മുരളി’
ഒരു നാടൻ സൂപ്പർ ഹീറോ ചിത്രമാകും മിന്നൽ മുരളി എന്ന് ടൊവിനോ വ്യക്തമാക്കി
ഗോദക്ക് ശേഷം ടൊവിനോ തോമസും ബേസിൽ ജോസഫും വീണ്ടും ഒരുമിക്കുന്നു. മിന്നൽ മുരളി എന്ന് പേരിട്ട സിനിമയുടെ പ്രഖ്യാപനം പിറന്നാൾ ദിനത്തിൽ ടൊവിനോ തന്നെയാണ് നടത്തിയത്. ഒരു നാടൻ സൂപ്പർ ഹീറോ ചിത്രമാകും മിന്നൽ മുരളി എന്ന് ടൊവിനോ വ്യക്തമാക്കി.

ടൊവിനോയുടെ ഫേസ് ബുക്ക് പോസ്റ്റ്
അങ്ങനെ 'ഗോദ'ക്കു ശേഷം ഞാനും ബേസിൽ ജോസഫും വീണ്ടും ഒന്നിക്കുന്നു. ഇത്തവണ ഒരു നാടൻ സൂപ്പർഹീറോ പടം ആണ്. 'മിന്നൽ മുരളി'. സോഫിയ പോൾ ആണ് നിർമ്മാണം. കൂടുതൽ വിശേഷങ്ങൾ വഴിയേ വരുന്നുണ്ട്. കൊറേ അധികം പണിയുണ്ട് ചെയ്തു തീർക്കാൻ. പക്ഷെ അധികം വൈകില്ല