LiveTV

Live

Entertainment

പ്രശസ്തിയാര്‍ജ്ജിക്കുക എളുപ്പമാണ്, എന്നാല്‍ താരമാകാന്‍ എല്ലാവര്‍ക്കും സാധിക്കില്ലെന്ന് കജോള്‍

ഇന്ന് പ്രശസ്തരായവര്‍ കുറെയധികം ഉണ്ടെന്നും എന്നാല്‍ വളരെ കുറഞ്ഞ താരങ്ങള്‍ മാത്രമേയുള്ളുവെന്നും കജോള്‍ പറഞ്ഞു

പ്രശസ്തിയാര്‍ജ്ജിക്കുക എളുപ്പമാണ്, എന്നാല്‍ താരമാകാന്‍ എല്ലാവര്‍ക്കും സാധിക്കില്ലെന്ന് കജോള്‍

പ്രശസ്തിയാര്‍ജ്ജിക്കുകയെന്നത് എളുപ്പമാണെന്നും എന്നാല്‍ ഒരു താരമാകാന്‍ ഇക്കാലത്ത് എല്ലാവര്‍ക്കും കഴിയില്ലെന്നും പറഞ്ഞിരിക്കുകയാണ് കജോള്‍. ഇന്ന് പ്രശസ്തരായവര്‍ കുറെയധികം ഉണ്ടെന്നും എന്നാല്‍ വളരെ കുറഞ്ഞ താരങ്ങള്‍ മാത്രമേയുള്ളുവെന്നും കജോള്‍ പി.ടി.ഐയോട് പറഞ്ഞു.

പ്രശസ്തിയാര്‍ജ്ജിക്കുക എളുപ്പമാണ്, എന്നാല്‍ താരമാകാന്‍ എല്ലാവര്‍ക്കും സാധിക്കില്ലെന്ന് കജോള്‍

കഴിഞ്ഞ 25 വര്‍ഷമായി സിനിമയിലുള്ള ആളാണ് താന്‍. അന്നും ഇന്നും തനിക്ക് പ്രസക്തിയുണ്ടെന്നാണ് താന്‍ കരുതുന്നത്. എന്റെ വ്യക്തിത്വത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. തന്റെ പതിനാറാമത്തെ വയസിനെക്കാള്‍ താന്‍ ഇപ്പോള്‍ സ്മാര്‍ട്ടും കൂളുമാണ്. കൂടുതല്‍ സുന്ദരിയായിട്ടുണ്ട്.

പ്രശസ്തിയാര്‍ജ്ജിക്കുക എളുപ്പമാണ്, എന്നാല്‍ താരമാകാന്‍ എല്ലാവര്‍ക്കും സാധിക്കില്ലെന്ന് കജോള്‍

സിനിമയില്‍ ഒരു നല്ല തുടക്കം എനിക്ക് ലഭിച്ചിട്ടില്ല. എന്റെ ആദ്യചിത്രം പരാജയമായിരുന്നു. പക്ഷേ സിനിമ ഒരിക്കലും എന്റെ കരിയറാകുമെന്ന് അന്ന് ചിന്തിച്ചിരുന്നില്ല. അത് യാദൃശ്ചികമായി സംഭവിച്ചതാണ്. എന്റെ ചിത്രങ്ങളെല്ലാം ഞാന്‍ തെരഞ്ഞെടുത്തതാണ്. സിനിമാ ജീവിതത്തിനിടയില്‍ ഒത്തിരി നല്ല ആളുകളുടെ കണ്ടുമുട്ടിയെന്നും കജോള്‍ പറഞ്ഞു.

പ്രശസ്തിയാര്‍ജ്ജിക്കുക എളുപ്പമാണ്, എന്നാല്‍ താരമാകാന്‍ എല്ലാവര്‍ക്കും സാധിക്കില്ലെന്ന് കജോള്‍

ഹെലികോപ്റ്റര്‍ ഈലയാണ് കജോളിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അജയ് ദേവ്ഗണിനൊപ്പം അഭിനയിക്കുന്ന തനാജി: ദ അണ്‍സംഗ് വാറിയര്‍ ആണ് പുതിയ സിനിമ.