LiveTV

Live

Entertainment

മമ്മൂക്കയെ വീണ്ടും തമിഴിലേക്ക് സ്വാഗതം ചെയ്ത് കാർത്തിക് സുബ്ബരാജ്

സ്‌ക്രീനില്‍ സംവിധായകൻ റാം സാറിന്റെ മാജിക്ക് കാണാന്‍ ആവേശത്തോടെ കാത്തിരിക്കുന്നു

 മമ്മൂക്കയെ വീണ്ടും തമിഴിലേക്ക് സ്വാഗതം ചെയ്ത് കാർത്തിക് സുബ്ബരാജ്

തമിഴകവും മലയാളവും ഒരു പോലെ കാത്തിരിക്കുന്ന ചിത്രമാണ് പേരന്‍പ്. ചലച്ചിത്ര മേളകളില്‍ മികച്ച അഭിപ്രായം നേടിയ ചിത്രത്തിന്റെ ടീസറും ട്രയിലറും ഈയിടെ പുറത്തുവന്നിരുന്നു. മമ്മൂട്ടിയുടെ അത്യുജ്ജ്വല പ്രകടനത്തിനായിരിക്കും പേരന്‍പ് സാക്ഷിയാകുന്നതെന്നാണ് ഇവ തെളിയിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന് റിലീസിന് മുന്‍പ് മമ്മൂക്കയെ വീണ്ടും തമിഴിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് പേട്ടയുടെ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്.

“ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായ മമ്മൂക്കയെ ഒരു പതിറ്റാണ്ടിന് ശേഷം വീണ്ടും തമിഴ് സിനിമയിലേക്ക് സ്വാഗതം ചെയ്യാം. ഫെബ്രുവരി ഒന്ന് മുതല്‍ റിലീസ് ചെയ്യുന്ന പേരന്‍പ് എന്ന ചിത്രത്തിലൂടെ.. സ്‌ക്രീനില്‍ സംവിധായകൻ റാം സാറിന്റെ മാജിക്ക് കാണാന്‍ ആവേശത്തോടെ കാത്തിരിക്കുന്നു…” കാർത്തിക് ട്വിറ്ററിൽ കുറിച്ചു.