LiveTV

Live

Entertainment

ഓരോ തുള്ളി വെള്ളവും അമൂല്യമാണ്; ധര്‍മ്മജന്റെ മകള്‍ അഭിനയിച്ച ‘ബലൂണ്‍’ കാണാം

ആശയവും സംവിധാനവും ജ്യോതിഷ് താബോറാണ്.

 ഓരോ തുള്ളി വെള്ളവും അമൂല്യമാണ്; ധര്‍മ്മജന്റെ മകള്‍ അഭിനയിച്ച ‘ബലൂണ്‍’ കാണാം

നിറമുള്ള ഒരൊറ്റ ബലൂണ്‍ കൊണ്ട് ഓരോ തുള്ളി വെള്ളവും അമൂല്യമാണെന്ന് തെളിയിക്കുകയാണ് ഈ കൊച്ചു ചിത്രം. വെറുതെ പാഴായിപ്പോകുന്ന ഒരിറ്റ് ജലം പോലും കളയരുതെന്ന് നമ്മെ പഠിപ്പിക്കുന്നത് ഒരു തെരുവ് പെണ്‍കുട്ടിയാണ്. ബലൂണ്‍ എന്ന് പേരുള്ള ഈ ഷോര്‍ട്ട് ഫിലിം ഒരു പാട് സന്ദേശങ്ങള്‍ സമൂഹത്തിന് പകര്‍ന്നു നല്‍കുന്നു.

പ്രശസ്ത ഹാസ്യതാരം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ മകള്‍ വേദയാണ് ബലൂണില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആശയവും സംവിധാനവും ജ്യോതിഷ് താബോറാണ്. എഡിറ്റിംഗ്- പ്രേം സായ്, ക്യാമറ- അബി രാജി, ശ്രീജിത്ത് വിജയന്‍. നിരഞ്ജന ജിനേഷ്, പ്രിയ ജിനേഷ്, നോബിള്‍ ജോസ് എന്നിവരാണ് ബലൂണിലെ മറ്റ് താരങ്ങള്‍. ധര്‍മ്മജന്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.