യുവതാരം അനീഷ് ജി.മേനോന് വിവാഹിതനായി
ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം.

യുവതാരം അനീഷ് ജി. മേനോന് വിവാഹിതനായി. ഐശ്വര്യ രാജനാണ് വധു. ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം.
2010ല്‍ പുറത്തിറങ്ങിയ അപൂര്വ്വരാഗത്തിലൂടെയാണ് വളാഞ്ചേരി സ്വദേശിയായ അനീഷ് സിനിമയിലെത്തുന്നത്. ദൃശ്യം, പെരുച്ചാഴി, കെ.എല്‍ 10, ക്യൂന്‍, ഒടിയന്, കായംകുളം കൊച്ചുണ്ണി തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ഒരു അഡാര്‍ ലവ്, ലൂസിഫര്‍ എന്നിവയാണ് അനീഷിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.
