ഇടിവെട്ട് ആക്ഷന്‍ രംഗങ്ങളുമായി ജോണ്‍ വിക്ക് വീണ്ടുമെത്തുന്നു; ട്രെയിലര്‍ കാണാം
മയമില്ലാത്ത അക്രമ രംഗങ്ങളും സ്റ്റൈലിഷ് മേക്കിങും തന്നെയാണ് ഇത്തവണയും ജോണ്‍ വിക്കിനെ ശ്രദ്ധേയമാക്കുന്നത്.

കേനു റീവിസ് മുഖ്യ കഥാപാത്രമായെത്തുന്ന ജോണ്‍ വിക്ക് സീരീസിലെ മൂന്നാം ഭാഗം വരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നു. ജോണ്‍ വിക്ക് ചാപ്റ്റര്‍ 3, പാരബെല്ലം എന്നാണ് പുതിയ ഭാഗത്തിന് പേരിട്ടിരിക്കുന്നത്. മുമ്പ് ഇറങ്ങിയ രണ്ട് ഭാഗങ്ങളെപ്പോലെ തന്നെ വെടിക്കെട്ട് ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമായ രീതിയിലാണ് മൂന്നാം ഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. രണ്ടാം ഭാഗം അവസാനിച്ചതില്‍ നിന്നാണ് മൂന്നാം ഭാഗത്തിന്റെ കഥ തുടങ്ങുന്നത്. മയമില്ലാത്ത അക്രമ രംഗങ്ങളും സ്റ്റൈലിഷ് മേക്കിങും തന്നെയാണ് ഇത്തവണയും ജോണ്‍ വിക്കിനെ ശ്രദ്ധേയമാക്കുന്നത്.
ജോണ്‍ വിക്കിന്റെ തലക്ക് ഒരു വലിയ വില കല്പ്പിക്കുന്നതിലൂടെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം അവസാനിക്കുന്നത്. ആയതിനാല്‍ തന്നെ ജോണ്‍ വിക്കിന്റെ പിന്നില്‍ കഴുകന് കണ്ണുകള്‍ വേട്ടയാടാനായി നടക്കുന്നുണ്ട്. പക്ഷെ, ജോണ്‍ വിക്ക് ഏവരേയും ഒതുക്കി മുന്നോട്ട് പോകുന്നു. ഇതാണ് മൂന്നാം ഭാഗത്തിന്റെ ഇതിവൃത്തം. ചാഡ് സ്റ്റെഹല്സ്കിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഡെറക്ക് കോള്സ്റ്റാഡാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രം മെയ് 17ന് റിലീസ് ചെയ്യും.