LiveTV

Live

Entertainment

സംഗീത സംവിധായകന്‍ എസ്. ബാലകൃഷ്ണന്‍ വിടവാങ്ങി

ഒരിക്കലും മറക്കാനാവാത്ത ഒരു പിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ച് സിനിമയുടെ ലോകത്ത് നിന്ന് മാറി നിന്ന വ്യക്തിത്വമാണ് അദ്ദേഹം

സംഗീത സംവിധായകന്‍ എസ്. ബാലകൃഷ്ണന്‍ വിടവാങ്ങി

സംഗീത സംവിധായകന്‍ എസ്. ബാലകൃഷ്ണന്‍ അന്തരിച്ചു. ഏറെ നാളായി ക്യാന്‍സര്‍ ചികിത്സയിലായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. നെഞ്ചോട് ചേര്‍ത്തുവെച്ച ഒരു പിടി നല്ല ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച കലാകാരനാണ് എസ്. ബാലകൃഷ്ണന്‍.

ഒരിക്കലും മറക്കാനാവാത്ത ഒരു പിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ച് സിനിമയുടെ ലോകത്ത് നിന്ന് മാറി നിന്ന വ്യക്തിത്വമാണ് അദ്ദേഹം. ചെയ്ത 14 സിനിമകളിലൂടെ മലയാളിയുടെ മനസ്സില്‍ സംഗീതത്തിന്‍റെ മായാത്ത ഉഷസ്സായുദിച്ച സംഗീത സംവിധായകനായിരുന്നു എസ്. ബാലകൃഷ്ണന്‍. ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, റാംജി റാവ് സ്പീക്കിംഗ്, വിയറ്റ്നാം കോളനി, മഴവിൽകൂടാരം എന്നിങ്ങനെ പോവുന്നു ആ ചിത്രങ്ങള്‍.

പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിയാണ്. ലണ്ടന്‍ ട്രിനിറ്റി കോളേജില്‍ നിന്ന് വെസ്റ്റേണ്‍ ഗിറ്റാറില്‍ മികച്ച വിദ്യാര്‍ഥിക്കുള്ള പുരസ്കാരം നേടിയിരുന്നു.