LiveTV

Live

Entertainment

ആലിയ ഭട്ടിനെ പോലെയുള്ള വലിയ നായികമാരുമായി താരതമ്യം ചെയ്യരുത്, തന്നെ ഒരു നടിയായി സ്വീകരിക്കൂവെന്ന് പ്രിയാ വാര്യര്‍

പ്രിയാ വാര്യര്‍ നായികയായെത്തുന്ന ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ട്രയിലര്‍ റിലീസ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രിയ

ആലിയ ഭട്ടിനെ പോലെയുള്ള വലിയ നായികമാരുമായി താരതമ്യം ചെയ്യരുത്, തന്നെ ഒരു നടിയായി സ്വീകരിക്കൂവെന്ന് പ്രിയാ വാര്യര്‍

കണ്ണിറുക്കുന്നവള്‍ എന്നതിനപ്പുറം തന്നെ ഒരു നടിയായി തന്നെ സ്വീകരിക്കണമെന്ന് പ്രിയവാര്യര്‍. കണ്ണിറുക്കിയ പെണ്‍കുട്ടിയായാണ് തന്നെ എല്ലാവരും അറിയുന്നത്.പ്രിയാ വാര്യര്‍ നായികയായെത്തുന്ന ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ട്രയിലര്‍ റിലീസ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രിയ . ആലിയ ഭട്ട്, ശ്രദ്ധ കപൂര്‍, ജാന്‍വി കപൂര്‍, സാറാ അലി ഖാന്‍ എന്നിവരുമായി തന്നെ താരതമ്യം ചെയ്യരുത്. അവരെല്ലാം വലിയ നടിമാരാണ്. അവര്‍ അവരുടെ ജോലി മികച്ചതായി ചെയ്യുന്നു. രണ്‍വീര്‍ സിങ്ങിന്റെ കടുത്ത ആരാധികയാണ് താന്‍. തന്റെ കണ്ണുചിമ്മല്‍ ഇഷ്ടപ്പെട്ടതായി അദ്ദേഹം പറഞ്ഞതായി പ്രിയ പറഞ്ഞു.

ആലിയ ഭട്ടിനെ പോലെയുള്ള വലിയ നായികമാരുമായി താരതമ്യം ചെയ്യരുത്, തന്നെ ഒരു നടിയായി സ്വീകരിക്കൂവെന്ന് പ്രിയാ വാര്യര്‍

അതേസമയം, ‘ശ്രീദേവി ബംഗ്ലാവി’നെതിരെ വലിയ ആരോപണങ്ങളാണ് ഉയര്‍ന്നു വരുന്നത്. ചിത്രത്തിന്റെ ഉള്ളടക്കത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവും ബോളിവുഡ് നിര്‍മ്മാതാവുമായ ബോണി കപൂര്‍ വക്കീല്‍ നോട്ടീസയച്ചിരുന്നു.

ആലിയ ഭട്ടിനെ പോലെയുള്ള വലിയ നായികമാരുമായി താരതമ്യം ചെയ്യരുത്, തന്നെ ഒരു നടിയായി സ്വീകരിക്കൂവെന്ന് പ്രിയാ വാര്യര്‍

ശ്രീദേവി ബംഗ്ലാവിലൂടെ ബോളിവുഡില്‍ സ്ഥാനമുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രിയ.കഴിഞ്ഞ ദിവസം ഉറി-ദ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ പ്രത്യേക പ്രദര്‍ശനത്തിന് പ്രിയയെും ക്ഷണിച്ചിരുന്നു. ഹൃതിക് റോഷന്‍, വരുണ്‍ ധവാന്‍, രണ്‍വീര്‍ സിംഗ്, രോഹിത് ഷെട്ടി, കത്രീന കൈഫ് തുടങ്ങിയ താരങ്ങളും സിനിമ കാണാനെത്തിയിരുന്നു. തന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവമാണിതെന്നും ബോളിവുഡ് താരങ്ങളെ കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഉറി ഒരു നല്ല ചിത്രമാണെന്നും പ്രിയ വാര്യര്‍ പറഞ്ഞു. ഉറിയുടെ പ്രത്യേക പ്രദര്‍ശനം കാണാന്‍ തന്നെ വിക്കി കൌശല്‍ ക്ഷണിച്ചത് ഒരു അംഗീകാരമായി കാണുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

ആലിയ ഭട്ടിനെ പോലെയുള്ള വലിയ നായികമാരുമായി താരതമ്യം ചെയ്യരുത്, തന്നെ ഒരു നടിയായി സ്വീകരിക്കൂവെന്ന് പ്രിയാ വാര്യര്‍

Also read: ഇതാണെന്റെ ഏറ്റവും വലിയ സ്വപ്നം; ദുല്‍ഖര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ച് പ്രിയാ വാര്യര്‍

Also read: ട്രോളന്മാര്‍ കരുതിയിരിക്കുക; ലൈക്കിനെക്കാളും അഞ്ചിരട്ടി ഡിസ് ലൈക്കുകള്‍ നേടി വീണ്ടും പ്രിയ വാര്യര്‍

Also read: പ്രിയ വാര്യര്‍ ബോളിവുഡിലേക്ക്