LiveTV

Live

Entertainment

അനൂപ് മേനോന്‍ സംവിധായകനാകുന്നു

സിനിമയുടെ തിരക്കഥയും അനൂപ് മേനോന്‍ തന്നെയാണ് തയാറാക്കുന്നത്

അനൂപ് മേനോന്‍ സംവിധായകനാകുന്നു

അനൂപ് മേനോന്‍ സംവിധാന രംഗത്തേക്ക്. കിങ് ഫിഷ് എന്ന സിനിമയിലൂടെയാണ് അനൂപ് സംവിധാന രംഗത്തേക്ക് കടക്കുന്നത്. അനൂപ് മേനോന്‍ തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്.

സിനിമയുടെ തിരക്കഥയും അനൂപ് മേനോന്‍ തന്നെയാണ് തയാറാക്കുന്നത്. വി.കെ പ്രകാശ് ചിത്രം സംവിധാനം ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. എന്നാല്‍ മറ്റൊരു സിനിമയുടെ തിരക്കിലായതിനാല്‍ തിരക്കഥാകൃത്ത് തന്നെ അത് ഏറ്റെടുക്കുകയായിരുന്നു. അനൂപ് മേനോനും രഞ്ജിത്തും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ദുര്‍ഗ്ഗ കൃഷ്ണയാണ് ചിത്രത്തിലെ നായിക. രതീഷ് വേഗ സംഗീതവും ഛായാഗ്രാഹണം മഹാദേവന്‍ തമ്പിയുമാണ് നിര്‍വഹിക്കുന്നത്.