LiveTV

Live

Entertainment

‘ഒടിയന്‍’ വീണ്ടും വരുന്നു; പ്രഖ്യാപനവുമായി മോഹന്‍ലാല്‍ 

‘ഒടിയന്‍’ വീണ്ടും വരുന്നു; പ്രഖ്യാപനവുമായി മോഹന്‍ലാല്‍ 

ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ 'ഒടിയന്‍' സിനിമക്ക് ശേഷം ഒടിയന്റെ കഥ പറയുന്ന ഡോക്യൂമെന്ററി വരുന്നു. മോഹന്‍ലാലിന്റെ ശബ്ദ ആഖ്യാനത്തോടെയാണ് ഡോക്യൂമെന്ററി പ്രേക്ഷകരിലേക്കെത്തുക. 'ഇരവിലും പകലിലും ഒടിയന്‍' എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് നൊവിന്‍ വാസുദേവ് ആണ്. ടി അരുണ്‍കുമാറിന്റേതാണ് തിരക്കഥ.

മോഹന്‍ലാലാണ് ഫേസ്ബുക്കിലൂടെ ഒടിയന്‍ ഡോക്യുമെന്ററി പുറത്തിറങ്ങുന്നതായി പ്രേക്ഷകരെ ആദ്യമായി അറിയിച്ചത്. 'ആ പുരാവൃത്തത്തിലേക്ക് ഒരു യാത്ര. മനുഷ്യഭാവനയാലും ഒഴിവാക്കാനാവാത്ത സാമൂഹ്യാവസ്ഥയാലും നിര്‍മ്മിക്കപ്പെട്ട ഒരു പുരാവൃത്തം. ആധുനികതയുടെ കടന്നുവരവില്‍ പുറത്താക്കപ്പെട്ട പുരാവൃത്തം. ഒടിയന്റെ പുരാവൃത്തം ഇവിടെ അനാവരണം ചെയ്യപ്പെടുകയാണ്. 'ഇരവിലും പകലിലും ഒടിയന്‍' എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് നൊവിന്‍ വാസുദേവ് ആണ്. ഉടന്‍ വരുന്നു..' മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അനന്തഗോപാലാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സുജിര്‍ബാബു എഡിറ്റിംഗ്. ചാരു ഹരിഹരന്‍ സംഗീതം. സൗണ്ട് ഡിസൈന്‍ പി.എം സതീഷ്.