LiveTV

Live

Entertainment

ഇത്തവണ സിനിമയല്ല നാടകം; രഞ്ജിത്തിന്റെ സംവിധാനത്തില്‍ മറാത്ത കഫെ വരുന്നു 

ഇത്തവണ സിനിമയല്ല നാടകം; രഞ്ജിത്തിന്റെ സംവിധാനത്തില്‍ മറാത്ത കഫെ വരുന്നു 

മോഹന്‍ലാലിനെ നായകനാക്കി ചെയ്ത ഡ്രാമക്ക് ശേഷം സംവിധായകന്‍ രഞ്ജിത്തിന്റെ സംവിധാനത്തില്‍ മറാത്ത കഫെ വരുന്നു. ഇത്തവണ സിനിമയില്‍ നിന്നും മാറി നാടകവുമായാണ് സംവിധായകന്‍ രഞ്ജിത്ത് പ്രേക്ഷകരിലേക്കെത്തുന്നത്. 1995 ലെ പൂനെയുടെ പശ്ചാത്തലത്തില്‍ ഹരോള്‍ഡ് പിന്റര്‍ എഴുതിയ ‘ഡമ്പ് വെയ്റ്റര്‍’ എന്ന കഥയുടെ സ്വതന്ത്ര ആവിഷ്ക്കാരമായാകും മറാത്ത കഫെ പ്രേക്ഷകരിലേക്കെത്തുക. മുരളി മേനാേന്റെതാണ് കഥ. നാടകത്തിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത് മുരളി മേനോനും മനു ജോസുമാണ്. ശ്യാമപ്രസാദ് നാടകത്തിന് സംഗീത പശ്ചാത്തലമൊരുക്കും. അഴകപ്പന്റെതാണ് ലൈറ്റിങ്ങ് ഡിസൈന്‍. കുക്കു പരമേശ്വരനാണ് വസ്ത്രാലങ്കാരം നിര്‍വഹിക്കുന്നത്. രഞ്ജിത്തിന്റെ തന്നെ ക്യാപിറ്റോള്‍ തിയേറ്ററാണ് നാടകം പ്രേക്ഷകരിലെക്കെത്തിക്കുന്നത്. ഈ വരുന്ന ജനുവരി 19ന് ത്രിപുണിതറ ചോയിസ് സ്ക്കൂളില്‍ വെച്ച് വൈകിട്ട് 6:30 ന് നാടകം കാണാനാകും.