LiveTV

Live

Entertainment

തൂഫാനുമായി ഫര്‍ഹാന്‍ അക്തറും രാകേഷ് ഓംപ്രകാശും

മില്‍ക്കാ സിങിന്റെ ജീവിത കഥ പറഞ്ഞ ഭാഗ് മില്‍കാ ഭാഗ് എന്ന ചിത്രത്തിന് ശേഷം ഫര്‍ഹാന്‍ അക്തറും ഓംപ്രകാശ് മെഹ്‌റയും വീണ്ടും ഒന്നിക്കുന്നു. 

തൂഫാനുമായി ഫര്‍ഹാന്‍ അക്തറും രാകേഷ് ഓംപ്രകാശും

മില്‍ക്കാ സിങിന്റെ ജീവിത കഥ പറഞ്ഞ ഭാഗ് മില്‍കാ ഭാഗ് എന്ന ചിത്രത്തിന് ശേഷം ഫര്‍ഹാന്‍ അക്തറും രാകേഷ് ഓംപ്രകാശ് മെഹ്‌റയും വീണ്ടും ഒന്നിക്കുന്നു. തൂഫാന്‍ എന്ന പേരിട്ട ചിത്രത്തില്‍ ബോക്‌സറുടെ വേഷത്തിലാണ് ഫര്‍ഹാന്‍ എത്തുക. ഹൃദയസ്പര്‍ശിയായ ഒരു ബോക്‌സറുടെ കഥ എന്നാണ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഭാഗ് മില്‍ക്കാ ഭാഗ് ഒരു ജീവിത കഥയാണെങ്കില്‍ തൂഫാന്‍ വ്യത്യസ്മായൊരു കഥയാണ്. രാജ്‌നീതിക്ക് വേണ്ടി എഴുതിയ അന്‍ജും രാജാബലിയാണ് തൂഫാനും എഴുതുന്നത്. ദംഗലിലൂടെ ശ്രദ്ധേയയായ സൈറ വാസിം ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഫര്‍ഹാന്‍ അക്തറിന്റെ പ്രൊഡക്ഷന്‍ കമ്പനി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.