LiveTV

Live

Entertainment

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ ബിഗ് എന്‍ട്രി; ആന്റണി പെരുമ്പാവൂര്‍ ഇനി ‘ആന്റണി ബാവൂര്‍’ 

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ ബിഗ് എന്‍ട്രി;  ആന്റണി പെരുമ്പാവൂര്‍ ഇനി ‘ആന്റണി ബാവൂര്‍’ 

സര്‍പ്രൈസ് എന്‍ട്രികളിലൂടെ മോഹന്‍ലാല്‍ സിനിമകളില്‍ മാത്രം കണ്ടിരുന്ന ആന്റണി പെരുമ്പാവൂര്‍ പിന്നീട് പ്രണവ് മോഹന്‍ലാലിന്റെ ആദിയിലൂടെയാണ് മോഹന്‍ലാല്‍ സിനിമകള്‍ക്ക് പുറത്ത് കടക്കുന്നത്. ഇപ്പോഴിതാ പ്രണവിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആന്റണി പെരുമ്പാവൂര്‍ ഒരു കഥാപാത്രമായിയെത്തുകയാണ്. ആന്റണി ബാവൂര്‍ എന്ന പൊലീസ് കഥാപാത്രമായാണ് അദ്ദേഹം ചിത്രത്തിലെത്തുന്നത്. പതിവില്‍നിന്നുമുള്ള കാമിയോ റോളില്‍ നിന്നും മാറി അല്‍പം പ്രാധാന്യമുള്ള വേഷത്തിലാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ആന്റണി പെരുമ്പാവൂരെത്തുന്നത്.

അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ടോമിച്ചന്‍ മുളകുപാടമാണ്. കലാഭവന്‍ ഷാജോണ്‍, മനോജ് കെ. ജയന്‍, ഗോകുല്‍ സുരേഷ് എന്നിവരാണ് മറ്റു താരങ്ങള്‍. പുതുമുഖം സായ ഡേവിഡ് നായികയാകുന്നു. ചിത്രം വരുന്ന ജനുവരി 26ന് തിയറ്ററുകളിലെത്തും.