LiveTV

Live

Entertainment

ട്രിവാന്‍ഡ്രം ലോഡ്ജിന് രണ്ടാം ഭാഗം വരുന്നു

ഏഴ് വർഷങ്ങൾക്കു ശേഷം ട്രിവാൻഡ്രം ലോഡ്ജിന് രണ്ടാം ഭാഗം വരുമ്പോൾ ചിത്രത്തിൽ ആരോക്കെ അണിനിരക്കുമെന്നതിനെ കുറച്ച വാർത്തകൾ വെളിപ്പെടുത്തിയിട്ടില്ല

ട്രിവാന്‍ഡ്രം ലോഡ്ജിന് രണ്ടാം ഭാഗം വരുന്നു

വ്യത്യസ്തമായ പ്രമേയം കൊണ്ടും, അവതരണം കൊണ്ടും, കൂടെ വിവാദങ്ങൾ കൊണ്ടും ശ്രദ്ധ പിടിച്ചു പറ്റിയ വി.കെ പ്രകാശ് ചിത്രമായിരുന്നു ‘ട്രിവാൻഡ്രം ലോഡ്ജ്’. മലയാള സിനിമക്ക് പരിചിതമല്ലാത്ത രീതിയില്‍ ലെെംഗികതയും, സെക്ഷ്വൽ ഫ്രസ്ട്രേഷനും കേന്ദ്രമായി കഥപറഞ്ഞ ചിത്രം, പക്ഷേ ബോക്സോഫീസിൽ നിരാശപ്പെടുത്തിയില്ല. ഇപ്പോൾ ട്രിവാൻഡ്രം ലോഡ്ജിന് രണ്ടാം ഭാഗം എത്തുമെന്ന വാർത്തകൾ സ്ഥിരീകരിച്ചിരിക്കുകയാണ് വി.കെ പ്രകാശ്. ‘മദ്രാസ് ലോഡ്ജ്’ എന്നാണ് പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ട്രിവാന്‍ഡ്രം ലോഡ്ജിന് രണ്ടാം ഭാഗം വരുന്നു

അനൂപ് മേനോൻ, ജയസൂര്യ, ഹണി റോസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി വന്ന ട്രിവാൻഡ്രം ലോഡ്ജ് 2012ലാണ് പുറത്തിറങ്ങിയത്. ഇവർക്ക് പുറമെ, ഭാവന, പി. ബാലചന്ദ്രൻ, സെെജു കുറുപ്പ്, ഗായകൻ ജയചന്ദ്രൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഏഴ് വർഷങ്ങൾക്കു ശേഷം ട്രിവാൻഡ്രം ലോഡ്ജിന് രണ്ടാം ഭാഗം വരുമ്പോൾ ചിത്രത്തിൽ ആരൊക്കെ അണിനിരക്കുമെന്നതിനെ കുറച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഈ വർഷം തന്നെ ചിത്രം പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.