LiveTV

Live

Entertainment

തിരിച്ചു വരുന്നു ‘സേനാപതി’; ‘ഇന്ത്യന്‍ 2’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു

സേനാപതിയായി ജന മനസ്സുകൾ കീഴടക്കിയ കമൽഹാസന്റെ രണ്ടാം വരവ് ബിഗ് ബജറ്റിലാണെന്നാണ് റിപ്പോർട്ടുകൾ

തിരിച്ചു വരുന്നു ‘സേനാപതി’; ‘ഇന്ത്യന്‍ 2’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉലകനായകൻ കമൽഹാസന്റെ പുതിയ ചിത്രം ‘ഇന്ത്യൻ 2’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ആരാധകർക്ക് പൊങ്കൽ ആശംസിച്ചു കൊണ്ട് സവംവിധായകൻ ശങ്കർ തന്നൊയാണ് സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റർ പുറത്തു വിട്ടത്. ആദ്യ ഭാഗത്തിൽ നിന്നും വ്യത്യസ്തമായി എ.ആർ റഹമാനു പകരം അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ സംഗീതം നിർവഹിക്കുന്നത്.

തിരിച്ചു വരുന്നു ‘സേനാപതി’; ‘ഇന്ത്യന്‍ 2’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു

സേനാപതിയായി ജന മനസ്സുകൾ കീഴടക്കിയ കമൽഹാസന്റെ രണ്ടാം വരവ് ബിഗ് ബജറ്റിലാണെന്നാണ് റിപ്പോർട്ടുകൾ. 200 കോടിയാണ് ഇന്ത്യൻ 2ന്റെ മുടക്കുമുതൽ. സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനിരിക്കുന്ന കമൽഹാസന്റെ അവസാന ചിത്രമായിരിക്കും ഇതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കാജൽ അഗർവാളാണ് ചിത്രത്തിൽ കമലിന്റെ നായികയായി വരുന്നത്.

ആദ്യ ഭാഗത്തിലുള്ളതു പോലെ, നെടുമുടി വേണുവും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ ഭാഗം ഇറങ്ങി 22 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യന്‍ 2 എത്തുന്നത്. പുറത്തു വിട്ട പോസ്റ്റര്‍ പ്രകാരം, ആദ്യ ചിത്രത്തിലെ അതേ ഗെറ്റപ്പിലാണ് കമല്‍ഹാസന്‍ വീണ്ടും എത്തുന്നത്. ജനുവരി 18 ഓടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.