LiveTV

Live

Entertainment

മീ ടുവിനെ അനുകൂലിച്ച് ‘ജില്ലെറ്റ്’ പരസ്യം; ഡിസ്‌‌ലൈക്ക് പെരുമഴയുമായി ജില്ലെറ്റ് ആരാധകര്‍

മീ ടുവിനെ അനുകൂലിച്ച് ‘ജില്ലെറ്റ്’ പരസ്യം; ഡിസ്‌‌ലൈക്ക് പെരുമഴയുമായി ജില്ലെറ്റ് ആരാധകര്‍

ജില്ലെറ്റിന്റെ ഏറ്റവും പുതിയ പരസ്യമാണ് ഇന്റര്‍നെറ്റ് ലോകത്ത് ഇപ്പോള്‍ വൈറല്‍. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷമാദ്യവും വാര്‍ത്തകളില്‍ ഏറെ നിറഞ്ഞു നിന്ന മീ ടു മൂവ്മെന്റെിനെ പിന്തുണച്ചുള്ള പരസ്യത്തിനെതിരെ നിരവധി പേരാണ് യു ട്യൂബിലെ വീഡിയോക്ക് കീഴെ വരുന്നത്. ജില്ലെറ്റിന്റെ പ്രശസ്ത ടാഗ് ലൈനായ ദി ബെസ്റ്റ് എ മാന്‍ കാന്‍ ഗെറ്റ് എന്നത് മാറ്റി ദി ബെസ്റ്റ് മെന്‍ കാന്‍ ബി എന്ന് മാറ്റിയാണ് പുതിയ പരസ്യം പുറത്തിറക്കിയത്.

നിരവധി പേര്‍ പരസ്യത്തെ പ്രശംസിക്കുമ്പോഴും യു ട്യൂബില്‍ പരസ്യം കണ്ട രണ്ട് മില്യണ്‍ പ്രേക്ഷകരില്‍ ഭൂരിപക്ഷവും പരസ്യത്തിനെതിരായാണ് നിലപാട് രേഖപ്പെടുത്തിയത്. പരസ്യം യു ട്യൂബില്‍ റിലീസ് ചെയ്ത് 48 മണിക്കൂറിന് ശേഷമാണ് ഇത്രയധികം വിമര്‍ശനം നേരിട്ടതെന്ന് ഓണ്‍ലൈന്‍ ലോകത്ത് സംസാര വിഷയമാണ്. വീഡിയോ പരസ്യത്തിന് ഇതിനകം 73000 ലൈക്കുകളും 326000 ഡിസ്‌‌ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. ഇത് ഇനിയും ഉയരുമെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. പുരുഷന്റെ ലൈംഗിക പീഡനങ്ങളെയും ലൈംഗിക പെരുമാറ്റങ്ങളെയും കൃതൃമായി വിമര്‍ശിക്കുന്ന പരസ്യത്തില്‍ ഇനി കടന്നു വരുന്ന ആണ്‍കുട്ടികള്‍ നിങ്ങള്‍ ചെയ്യുന്നതെല്ലാം ശ്രദ്ധിക്കുന്നുണ്ട് എന്ന് പറഞ്ഞാണ് പരസ്യം അവസാനിപ്പിക്കുന്നത്.

പരസ്യ വീഡിയോയിലെ കമന്റുകളെല്ലാം തന്നെ വിമര്‍ശിക്കുന്നവയാണ്. ഇനി ജില്ലെറ്റിന്റെ ഒരു ഉല്‍പ്പന്നങ്ങളും വാങ്ങില്ല എന്ന് ദൃഡ പ്രതിജ്ഞ എടുത്തവരെയും കമന്റ് സെക്ഷനില്‍ കാണാം. പരസ്യം ‘ഫെമിനിസ്റ്റ് പ്രൊപഗണ്ട’യാണ് എന്നാണ് ചിലരുടെ വിമര്‍ശനം. പരസ്യത്തിനെതിരായ രോഷം യു ട്യൂബില്‍ നിന്നും ട്വിറ്ററിലേക്കും ഇതിനോടകം കടന്നിട്ടുണ്ട്. കാംമ്പ്യന്‍ രൂപത്തിലാണ് പരസ്യത്തിനെതിരെ ഓണ്‍ലൈന്‍ ലോകത്ത് പ്രതിഷേധം അലയടിക്കുന്നത്. പരസ്യം പിന്‍വലിച്ച് ജില്ലെറ്റ് മാപ്പ് പറയണമെന്നാണ് ഭൂരിഭാഗം ഉപഭോക്താക്കളുടെയും ആവശ്യം. പുരുഷന്‍മാര്‍ തീര്‍ച്ചയായും ഉത്തരവാദിത്വം ‍‍കാണിക്കണം എന്നതാണ് വിഷയത്തിലെ കമ്പനിയുടെ നിലപാട്. യു.കെ ആസ്ഥാനമായുള്ള സംസച്ച് പ്രൊഡക്ഷന് വേണ്ടി കിം ഗെഹ് രിഗാണ് പരസ്യം സംവിധാനം ചെയ്തത്.