LiveTV

Live

Entertainment

‘ജൂണ്‍’ ഫെബ്രുവരിയില്‍; രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

ഫ്രെെഡെ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ‘ജൂൺ’ നിർമ്മിച്ചിരിക്കുന്നത്

‘ജൂണ്‍’ ഫെബ്രുവരിയില്‍; രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

രജിഷ വിജയൻ വിവിധ ഗെറ്റപ്പുകളിലെത്തുന്ന ചിത്രം ‘ജൂണി’ലെ മറ്റൊരു
ഗാനം കൂടി പുറത്തുവിട്ടു. നവാഗതനായ അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ജൂണിലെ പാട്ട്, രജിഷ വിജയൻ തന്നെയാണ് സമൂഹ മാധ്യമങ്ങൾ വഴി പുറത്തു വിട്ടത്.

ചിത്രത്തിലെ ‘മാനേ പൊൻമാനെ...’ എന്നു തുടങ്ങുന്ന ഗാനമാണ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ഫ്രെെഡെ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ജൂൺ നിർമ്മിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

പതിനേഴ് വയസ്സു മുതൽ 25 വയസ്സു വരെ പ്രായത്തിലുള്ള ആറു
ഗെറ്റപ്പുകളിലാണ് രജിഷ വിജയൻ ജൂണിൽ വേഷമിട്ടിരിക്കുന്നത്. അഹമ്മദ് കബിറിന് പുറമെ, ലിബിൻ വർഗീസും ജീവൻ ബേബി മാത്യൂവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോജു ജോർജ്, അജു വർഗീസ്, അശ്വതി, അർജുൻ അശോക് എന്നിവരാണ് ജൂണിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. ഫെബ്രുവരിയോടെ ചിത്രം റിലീസിനെത്തും.