LiveTV

Live

Entertainment

ഇന്ത്യയിലെ ഫിലിം സ്‌കൂളുകള്‍ നിര്‍മ്മാണവും പഠിപ്പിക്കണം- ഷബാന അസ്മി

ഇന്ത്യക്ക് പുറത്തുള്ള മിക്ക ഫിലിം സ്‌കൂളുകളിലും നിര്‍മ്മാണം പഠിപ്പിക്കുന്നുണ്ടെന്നും അത് കൊണ്ടാണ് താന്‍ ഇത് പറയുന്നതെന്നും ഷബാന വ്യക്തമാക്കി.

ഇന്ത്യയിലെ ഫിലിം സ്‌കൂളുകള്‍ നിര്‍മ്മാണവും പഠിപ്പിക്കണം- ഷബാന അസ്മി

സംവിധാനവും അഭിനയവും പഠിപ്പിക്കുന്ന ഇന്ത്യയിലെ ഫിലിം സ്‌കൂളുകള്‍ നിര്‍മ്മാണവും പഠിപ്പിക്കണമെന്ന് അഭിനേത്രി ഷബാന അസ്മി. പുറം രാജ്യങ്ങളില്‍ ഇത്തരം സ്ഥാപനങ്ങളുണ്ടെന്നും ഷബാന പറഞ്ഞു. തന്റെ പിതാവും കവിയുമായ കൈഫി അസ്മിയുടെ നൂറാം ജന്മവാര്‍ഷിക ആഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു ഷബാന അസ്മി.

പണക്കാരനായ ആര്‍ക്കും ഇന്ത്യയില്‍ നിര്‍മ്മാതാവാകാം. അതല്ലാതെ പ്രത്യേകിച്ച് യാതൊരു യോഗ്യതയും ആവശ്യമില്ല. പക്ഷെ, നിര്‍മ്മാതാവാകാനും പരിശീലം ആവശ്യമാണെന്ന് ഫിലിം സ്‌കൂളുകള്‍ മനസ്സിലാക്കണം. സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫിലിം സ്‌കൂളുകള്‍ നിര്‍ബന്ധമായും നിര്‍മ്മാണം പഠനവിഷയമാക്കണം എന്നും ഷബാന പറഞ്ഞു. സത്യജിത്ത് റേ ഇന്‍സ്റ്റിറ്റ്യൂട്ട് പോലെയുള്ള ഫിലിം സ്കൂളുകള്‍ ഇത് ഏറ്റെടുക്കണമെന്നും ഷബാന അഭിപ്രായപ്പെട്ടു. ഇന്ത്യക്ക് പുറത്തുള്ള മിക്ക ഫിലിം സ്‌കൂളുകളിലും നിര്‍മ്മാണം പഠിപ്പിക്കുന്നുണ്ടെന്നും അത് കൊണ്ടാണ് താന്‍ ഇത് പറയുന്നതെന്നും ഷബാന വ്യക്തമാക്കി.