LiveTV

Live

Entertainment

‘ചേട്ടച്ഛനും മീനാക്ഷിയും’ തമിഴിലേക്ക് ?

1994ൽ പി. ബാലചന്രൻ എഴുതി ടി.കെ രാജീവ് സംവിധാനം ചെയ്ത ചിത്രമാണ് പവിത്രം

‘ചേട്ടച്ഛനും മീനാക്ഷിയും’ തമിഴിലേക്ക് ?

ഇന്നും മലയാളിയുടെ കണ്ണുനനയിക്കുന്ന ക്ലാസിക്ക് ചിത്രമാണ് ‘പവിത്രം’. മോഹൻലാൽ മാജിക്ക് ദൃശ്യമായ സിനിമ നെഞ്ചോട് ചേർത്തു വെക്കാൻ പ്രേക്ഷകർക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല. എന്നാൽ പവിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നതായുള്ള അനൗദ്യോഗിക റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. ചിത്രം തമിഴിൽ നിർമ്മിക്കാനിരിക്കേ, നായകസ്ഥാനത്തേക്ക് ദുൽഖർ സൽമാനോ, ശിവകാർത്തികേയനോ എത്തിയേക്കുമെന്നാണ് കരുതുന്നത്.

‘ചേട്ടച്ഛനും മീനാക്ഷിയും’ തമിഴിലേക്ക് ?

1994ൽ പി. ബാലചന്രൻ എഴുതി ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് പവിത്രം. മോഹൻലാൽ വേഷമിട്ട് അനശ്വരമാക്കിയ ചേട്ടച്ഛൻ എന്ന കഥാപാത്രം, മലയാളികൾ ഏറ്റെടുക്കുകയായിരുന്നു. മോഹൻലാലിന് പുറമെ, വിന്ദുജ മേനോൻ, തിലകൻ, ശ്രീവിദ്യ, കെ.പി.എ.സി ലളിത, ശ്രീനിവാസൻ, ഇന്നസന്റ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

‘ചേട്ടച്ഛനും മീനാക്ഷിയും’ തമിഴിലേക്ക് ?

പ്രായമായ മാതാപിതാക്കൾക്ക് ഒരു പെൺകുഞ്ഞ് പിറക്കുന്നതും അവരുടെ മരണശേഷം, അച്ഛന്റെ സ്ഥാനത്ത് നിന്നും കുഞ്ഞിനെ വളർത്തി വലുതാക്കുന്ന ചേട്ടനും, അവർ ഇരുവർക്കുമിടയിലുള്ള ആത്മ ബന്ധവും കെെകാര്യം ചെയ്യുന്ന സിനിമയാണ് പവിത്രം. ശരത് സംഗീതം നിർവഹിച്ച ചിത്രത്തിലെ പാട്ടുകളും പശ്ചാത്തല സംഗീതവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സന്തോഷ് ശിവനാണ് ഛായാഗ്രഹണം.

സമാന കഥയുമായി 2018ൽ പുറത്തിറങ്ങിയ അമിത് ശർമ്മ ചിത്രം ‘ബദായി ഹൊ’ മികച്ച പ്രേക്ഷക പ്രശംസ ലഭിച്ച സാഹചര്യത്തിലാണ്, പവിത്രം വീണ്ടും സിനിമ മേഖലയിൽ സംസാര വിഷയമാകുന്നത്. പ്രായമായ മാതാപ്പിതാക്കൾക്ക് കുഞ്ഞ് ജനിക്കുന്നതും, അത് അവരുടെ മകന്റെ ജീവിതത്തിൽ വരുത്തുന്ന സ്വാധീനവുമൊക്കെയാണ് ബദായി ഹൊ ചർച്ച ചെയ്യുന്നത്. എന്നാൽ, മലയാള സിനിമയിലെ കുലപതികൾ ഒന്നിച്ച പവിത്രം, തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോൾ, ചിത്രത്തിന്റെ ആത്മാവിനെ എത്രമാത്രം ഉൾക്കൊണ്ടു എന്നാണ് ഏവരും കാത്തിരിക്കുന്നത്.