LiveTV

Live

Entertainment

‘മായേച്ചിയുടെ ദേവന്‍’ നായകനാകുന്നു

‘കളിക്കൂട്ടുക്കാർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പി.കെ ബാബുരാജാണ്

‘മായേച്ചിയുടെ ദേവന്‍’ നായകനാകുന്നു

‘അതിശയൻ’ എന്ന വിനയൻ സിനിമയിൽ അതിശയനെ അവതിരിപ്പിച്ച ബാലതാരം ദേവദാസ് നായകനായി സിനിമ വരുന്നു. ‘കളിക്കൂട്ടുക്കാർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പി.കെ ബാബുരാജാണ്.

ദേവദാസിനെ കേന്ദ്ര കഥാപാത്രമാക്കി 2007ലാണ് വിനയൻ അതിശയൻ ഒരുക്കിയത്. ബോളിവുഡ് താരം ജാക്കി ഷ്രോഫിന് പുറമെ തിലകൻ, കാവ്യാ മാധവൻ, ജയസൂര്യ എന്നിവരും ചിത്രത്തിൽ വേഷമിട്ടിരുന്നു.

ഭാസി പടിക്കലാണ് കളിക്കൂട്ടുകാർ സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. രഞ്ജി പണിക്കർ, സലിം കുമാർ, ബെെജു, ഷമ്മി തിലകൻ, ജനാർദ്ദനൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ ടോവിനോ തോമസ് പുറത്തു വിട്ടു. ദേവാമൃതം ഹൗസിന്റെ ബാനറിൽ നിർമ്മിക്കുന്ന കളിക്കൂട്ടുകാർ അടുത്ത മാസം ഫെബ്രുവരിയോടെ റിലീസിനെത്തും.