LiveTV

Live

Entertainment

അപ്പൊ ഇയാളായിരുന്നുവല്ലേ ‘ശൂ...ശൂ’ എന്ന് വിളിച്ച് ശല്യം ചെയ്ത ആ കുളിക്കാരന്‍ ! 

എന്നിരുന്നാലും ആ സെല്‍ഫ് ട്രോള്‍ ഷെയർ ചെയ്യാതിരിക്കാൻ അജുവിനും സാധിച്ചില്ല

അപ്പൊ ഇയാളായിരുന്നുവല്ലേ ‘ശൂ...ശൂ’ എന്ന് വിളിച്ച് ശല്യം ചെയ്ത ആ കുളിക്കാരന്‍ ! 

ഒടുവിൽ ബേബി ചേച്ചിയേ ‘ശൂ...ശൂ’ എന്ന് വിളിച്ച് ശല്യപ്പെടുത്തിയ ആ കുളിക്കാരനെ കയ്യോടെ പിടിക്കൂടി ട്രോളൻമാർ. ബേബി ചേച്ചിയും മേരിയും ഇൻ‍സ്പെക്ടർ ബിജുവിന്റെ അടുത്തേക്ക് വരുന്ന ‘ആക്ഷൻ ഹീറോ ബിജു’വിലെ ആ രംഗം ആർക്കും മറക്കാനാകാത്തതാണ്. തന്റെ വീടിന്റെ പുറക് വശത്ത് നിന്ന് മറയില്ലാതെ കുളിക്കുന്ന അയലത്തുള്ള കനകാംബരനെതിരെ പരാതി പറയാൻ വന്നതായിരുന്നു ബേബി ചേച്ചി. കുളിക്കുമ്പോൾ ‘ശൂ ശൂ’ എന്ന് വിളിക്കുന്ന കനകാംബരന് നല്ല ഇടി കൊടുക്കണമെന്നും പറഞ്ഞാണ് ഇരുവരും മടങ്ങിയത്.

അന്ന് ചേച്ചിമാര്‍ പരാതി കൊടുത്ത ആ കനകാംബരൻ സിനിമാ താരം അജു വർഗീസാണെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്. ചിത്രത്തിൽ വിസ്മയിപ്പിക്കുന്ന അഭിനയം കാഴ്ച്ചവെച്ച് പ്രേക്ഷകരെ ചിരിപ്പിച്ച, ബേബി ചേച്ചിയുടെയും മേരി ചേച്ചിയുടെയും കൂടെയുള്ള അജു വർഗീസിന്റെ ചിത്രത്തെയാണ് ട്രോളൻമാർ ഏറ്റെടുത്തിരിക്കുന്നത്.

‘അപ്പൊ ഇവനാണല്ലേ ആ കുളിക്കാരൻ’ എന്ന് എസ്.ഐ ബിജു പൌലോസ് ചോദിക്കുന്ന ആ സെല്‍ഫ് ട്രോള്‍ ഷെയർ ചെയ്യാതിരിക്കാൻ അജുവിനും സാധിച്ചില്ല. അത് താൻ തന്നെയാണെന്ന തലക്കെട്ടോടെയായിരുന്നു അജു ചിത്രം ഷെയർ ചെയ്തത്.