LiveTV

Live

Entertainment

തലൈവരോടുള്ള ആരാധന മൂത്ത് പേട്ടയുടെ തിയറ്ററില്‍ ആരാധകന്റെ കല്യാണം

  പേട്ട റിലീസ് ചെയ്ത ചെന്നൈയിലെ വുഡ്‌ലാൻഡ്സ് തിയറ്ററിനു പുറത്തൊരുക്കിയ വേദിയിൽ വച്ചാണ് ഇരുവരും വിവാഹിതരായത്.

തലൈവരോടുള്ള ആരാധന മൂത്ത് പേട്ടയുടെ തിയറ്ററില്‍ ആരാധകന്റെ കല്യാണം

തമിഴ്നാട്ടില്‍ തലൈവരോടുള്ള ആരാധന ഒരു പുതിയ കാര്യമല്ല. ഓരോ ചിത്രം പുറത്തിറങ്ങുമ്പോഴും അതിങ്ങനെ കൂടിക്കൊണ്ടിരിക്കും. ഇന്നലെ രജനീകാന്ത് നായകനായ പേട്ട തിയറ്ററുകളിലെത്തിയപ്പോഴും താരാരാധനയുടെ മറ്റൊരു മുഹൂര്‍ത്തത്തിന് പേട്ട റിലീസ് ചെയ്ത തിയറ്റര്‍ സാക്ഷിയായി. രജനീകാന്തിനോടുള്ള ആരാധന മൂത്ത് വിവാഹം പോലും തിയറ്ററിലാക്കിയ രണ്ട് കടുത്ത ആരാധകരുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. അന്‍പറസും കാമാച്ചിയുമാണ് വിവാഹിതരായത്.

തലൈവരോടുള്ള ആരാധന മൂത്ത് പേട്ടയുടെ തിയറ്ററില്‍ ആരാധകന്റെ കല്യാണം

പേട്ട റിലീസ് ചെയ്ത ചെന്നൈയിലെ വുഡ്‌ലാൻഡ്സ് തിയറ്ററിനു പുറത്തൊരുക്കിയ വേദിയിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് പുറമേ ചിത്രം കാണാനെത്തിയ ആരാധകർക്ക് ദമ്പതികൾ തിയറ്ററിന് പുറത്ത് സദ്യയും ഒരുക്കിയിരുന്നു.

യുവസംവിധായകനായ കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മ്മാണം. അനിരുദ്ധ് രവിചന്ദര്‍ സംഗീതവും തിരു ക്യാമറയും നിർവഹിക്കുന്ന ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്.