LiveTV

Live

Entertainment

മോദിയാകാന്‍ യോഗ്യന്‍ താനെന്ന് പരേഷ് റാവല്‍; മറ്റൊരു മോദി ചിത്രം നിര്‍മ്മിക്കാനൊരുങ്ങി താരം

മോദിയുടെ ജീവിതത്തെ കുറിച്ച് സിനിമ ചെയ്യുമെന്ന് പരേഷ് റാവൽ നേരത്തെ അറിയിച്ചിരുന്നു

മോദിയാകാന്‍ യോഗ്യന്‍ താനെന്ന് പരേഷ് റാവല്‍; മറ്റൊരു മോദി ചിത്രം നിര്‍മ്മിക്കാനൊരുങ്ങി താരം

നരേന്ദ്ര മോദിയായി വെള്ളിത്തിരയിലെത്താൻ തന്നേക്കാൾ മികച്ചതായി ആരുമുണ്ടാകില്ലെന്ന് ബോളിവുഡ് താരം പരേഷ് റാവൽ. വിവേക് ഒബ്റോയ് നായകനാകുന്ന ‘പി.എം നരേന്ദ്ര മോദി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി, ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് റാവലിന്റെ പ്രതികരണം.

മോദിയാകാന്‍ യോഗ്യന്‍ താനെന്ന് പരേഷ് റാവല്‍; മറ്റൊരു മോദി ചിത്രം നിര്‍മ്മിക്കാനൊരുങ്ങി താരം

മോദിയുടെ ജീവിതത്തെ കുറിച്ച് സിനിമ ചെയ്യുമെന്ന് പരേഷ് റാവൽ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, ഇതിനിടെയിലാണ് ഒബ്റോയിയെ കേന്ദ്ര കഥാപാത്രമാക്കി ഒമംഗ് കുമാർ മോദി ചിത്രവുമായി രംഗത്ത് വരുന്നത്. ഇതിലെ നീരസമാണ് അഹമ്മദാബാദ് ഈസ്റ്റില്‍ നിന്നുള്ള ബി.ജെ.പി എം.പി കൂടിയായ താരത്തിന്റെ പ്രതികരണത്തിന് കാരണം.

മോദിയാകാന്‍ യോഗ്യന്‍ താനെന്ന് പരേഷ് റാവല്‍; മറ്റൊരു മോദി ചിത്രം നിര്‍മ്മിക്കാനൊരുങ്ങി താരം

തന്റെ മോദി ചിത്രവുമായി മുന്നോട്ട് പോകാൻ തന്നെയാണ് പരേഷ് റാവലിന്റെ തീരുമാനം. ചിത്രം തന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് പറഞ്ഞ റാവൽ, ഈ വർഷം തന്നെ ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങുമെന്നും അറിയിച്ചു. കായിക ഇതിഹാസം മേരികോമിന്റെ കഥ പറയുന്ന ‘മേരി കോം’ ചിത്രവുമായി ഫിലിം കരിയർ തുടങ്ങിയ ഒമംഗ് കുമാർ, സരബ്ജിത്ത്, ഭൂമി, എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് ‘പി.എം നരേന്ദ്ര മോദി’യുമായി വരുന്നത്.