LiveTV

Live

Entertainment

“ആ ചെക്കനില്ലേ, ആ സിനിമ ചെയ്യാന്‍ നാല് മാസം വിമാനത്തിനുള്ളില്‍ തന്നെ കഴിച്ചുകൂട്ടി”; മോദിയുടെ ബയോപിക്കിനെ ട്രോളി സോഷ്യല്‍ മീഡിയ

മോദിയെയും ഒബ്റോയിയെയും ട്രോളിക്കൊണ്ടുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

“ആ ചെക്കനില്ലേ, ആ സിനിമ ചെയ്യാന്‍ നാല് മാസം വിമാനത്തിനുള്ളില്‍ തന്നെ കഴിച്ചുകൂട്ടി”; മോദിയുടെ ബയോപിക്കിനെ ട്രോളി സോഷ്യല്‍ മീഡിയ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ സിനിമയാകുമെന്ന പ്രഖ്യാപനം വന്നതോടെ ട്രോളന്മാര്‍ക്ക് ചാകരയായി. മോദിയെയും ഒബ്റോയിയെയും ട്രോളിക്കൊണ്ടുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഒബ്റോയുടെ സിനിമകളുടെ പോസ്റ്ററുകള്‍ ചൂണ്ടിക്കാട്ടിയാണ് മോദിയും ഒബ്റോയും തമ്മില്‍ കുറേ സാമ്യതകളുണ്ടെന്നാണ് ട്രോളുകളിലേറെയും..

ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ വിദേശ രാജ്യങ്ങളിലായിരിക്കുമെന്നും ഇന്ത്യയില്‍ ഷൂട്ടിങ്ങ് ഉണ്ടാകില്ലെന്നുമൊക്കെയാണ് മോദിയുടെ വിദേശയാത്രകളെ പരിഹസിച്ചുള്ള ട്രോളുകള്‍.

“ആ ചെക്കനില്ലേ, ആ സിനിമ ചെയ്യാന്‍ നാല് മാസം വിമാനത്തിനുള്ളില്‍ തന്നെ കഴിച്ചുകൂട്ടി”; മോദിയുടെ ബയോപിക്കിനെ ട്രോളി സോഷ്യല്‍ മീഡിയ

ഒരു മോശം വ്യക്തിയെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ വിവേകിനെ കഴിഞ്ഞേ മറ്റൊരാള്‍ ഉള്ളൂവെന്ന് വിവേകിന്‍റെ മറ്റ് കഥാപാത്രങ്ങള്‍ ചൂണ്ടിക്കാട്ടി ചിലര്‍ പറയുന്നു. ‌

മേരികോം, സരബ്ജിത്ത് സിനിമകള്‍ ഒരുക്കിയ ഓമങ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുക. പിഎം നരേന്ദ്ര മോഡി എന്നാണ് ചിത്രത്തിന്റെ പേര്. മലയാളത്തിലടക്കം 23 ഭാഷകളിലാണ് ചിത്രമൊരുക്കുന്നത്.

“ആ ചെക്കനില്ലേ, ആ സിനിമ ചെയ്യാന്‍ നാല് മാസം വിമാനത്തിനുള്ളില്‍ തന്നെ കഴിച്ചുകൂട്ടി”; മോദിയുടെ ബയോപിക്കിനെ ട്രോളി സോഷ്യല്‍ മീഡിയ