LiveTV

Live

Entertainment

‘അപ്പ്നാ ടെെം ആയേഗാ’; വീണ്ടും വിസ്മയിപ്പിച്ച് ഗല്ലി ബോയ് ട്രെയ്ലര്‍

‘അപ്പ്നാ ടെെം ആയേഗാ’; വീണ്ടും വിസ്മയിപ്പിച്ച് ഗല്ലി ബോയ് ട്രെയ്ലര്‍

ക്ഷുഭിത യൗവനത്തിന്റെ മിടിപ്പുമായി’ ഗല്ലിബോയ്’ ട്രെയ്ലർ എത്തി. രൺവീർ സിംഗ്, ആലിയ ഭട്ട് താരങ്ങൾ ഒന്നിക്കുന്ന സോയ അഖ്തര്‍ ചിത്രം, തെരുവിൽ നിന്നും പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജയിച്ച് ഉയർന്നു വരുന്ന ഒരു ഹിന്ദി റാപ്പറിന്റെ കഥയാണ് പറയുന്നത്. ‘നമ്മുടെ സമയം വരും’ എന്നർഥം വരുന്ന ‘അപ്നാ ടെെം ആയേഗാ’ എന്ന ടാഗ് ലെെനോട് കൂടിയാണ് ഗല്ലിബോയ് എത്തുന്നത്. യുവ പ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിലുള്ള ഡയലോഗുകളും, തട്ടുപൊളിപ്പൻ റാപ്പ് മ്യൂസിക്കും ഉൾപ്പെടുത്തിയുള്ള രണ്ടേ മുക്കാൽ മിനിട്ട് ദെെർഘ്യമുള്ള ട്രെയ്ലറിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

‘അപ്പ്നാ ടെെം ആയേഗാ’; വീണ്ടും വിസ്മയിപ്പിച്ച് ഗല്ലി ബോയ് ട്രെയ്ലര്‍

രൺവീറിന്റേതായി അവസാനം പുറത്തിറങ്ങിയ ‘സിംബ’യിൽ നിന്നും ഏറെ വ്യത്യസ്തതയുള്ള ഗെറ്റപ്പിലാണ് താരം എത്തിയിരിക്കുന്നത്. രൺവീറിന്റെ കഥാപാത്രത്തിനൊപ്പം നിൽക്കുന്ന റോളിലാണ് ചിത്രത്തിൽ ആലിയ എത്തുന്നത്. ഇരുവർക്കും പുറമെ, കൽകി കൊച്ച്ലിൻ, സിദ്ധാന്ത് ചതുർവേദി, വിജയ് വർമ, വിജയ് റാസ്, അമൃത സുഭാഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

‘അപ്പ്നാ ടെെം ആയേഗാ’; വീണ്ടും വിസ്മയിപ്പിച്ച് ഗല്ലി ബോയ് ട്രെയ്ലര്‍

മുംബെെയിലെ തെരുവിൽ നിന്നും റാപ്പ് സംഗീതത്തിലൂടെ യുവഹൃദയങ്ങൾ കീഴടക്കിയ ‘ ഡിവെെൻ’ എന്ന വിവിയൻ ഫെർണാണ്ടസ്, ‘നാസി’ എന്നറിയപ്പെടുന്ന നാവേദ് ഷെയ്ഖ് എന്നിവരുടെ ജീവിതം ആസ്പതമാക്കിയുള്ള ചിത്രം, റിദേഷ് സിധ്‍വാനി, സോയ അക്തർ, ഫർഹാൻ അക്തർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. നേരത്തെ ചിത്രത്തിന്റേതായി ഇറങ്ങിയ അസ്‍ലി ഹിപ്പ് ഹോപിന് വലിയ സ്വീകരണമാണ് ലഭിച്ചത്. ഫെബ്രുവരി പതിനാലിനാണ് ഗല്ലിബോയ് റിലീസിനെത്തുക.