LiveTV

Live

Entertainment

വീണ്ടും കിടിലന്‍ നൃത്തവുമായി ധനുഷും സായ് പല്ലവിയും; പുതിയ പാട്ട് കാണാം

തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

 വീണ്ടും കിടിലന്‍ നൃത്തവുമായി ധനുഷും സായ് പല്ലവിയും; പുതിയ പാട്ട് കാണാം

ധനുഷും സായ് പല്ലവിയും പ്രധാന വേഷത്തിലെത്തിയ മാരി 2വിലെ പുതിയ ഗാനം കൂടി പുറത്ത്. തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

 വീണ്ടും കിടിലന്‍ നൃത്തവുമായി ധനുഷും സായ് പല്ലവിയും; പുതിയ പാട്ട് കാണാം

യുവന്‍ ശങ്കര്‍ രാജയുടെ സംഗീതത്തില്‍ യുവന്‍ ശങ്കര്‍ രാജയും ധനുഷും, ചിന്നപ്പൊന്നുവും വി.എം മഹാലിംഗവും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. റൌഡി ബേബിയിലേത് പോലെ തന്നെ ഈ ഗാനത്തിലും ധനുഷിനൊപ്പം സായ് പല്ലവി മാസ്സായി കൂടെയുണ്ട്.

 വീണ്ടും കിടിലന്‍ നൃത്തവുമായി ധനുഷും സായ് പല്ലവിയും; പുതിയ പാട്ട് കാണാം

മാരിയുടെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയ മാരി 2 മികച്ച പ്രതികരണവുമായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ബാലാജി മോഹനാണ് ചിത്രത്തിന്റെ സംവിധായകന്‍. വില്ലനായി ടൊവിനോ തോമസ് ചിത്രത്തിലുണ്ട്.