LiveTV

Live

Entertainment

കെ.കെ.കെയില്‍ ദുല്‍ഖറിനൊപ്പം ഗൗതം മേനോന്‍

സോളോക്ക് ശേഷം തമിഴിൽ പുറത്തിറങ്ങുന്ന ഡി.ക്യൂ ചിത്രമാണ് ‘കണ്ണും കണ്ണും കൊള്ളെെയടിഞ്ഞാൽ’

കെ.കെ.കെയില്‍ ദുല്‍ഖറിനൊപ്പം ഗൗതം മേനോന്‍

ചെറിയൊരു ഇടവേളക്ക് ശേഷം പുറത്തിറങ്ങാനിരിക്കുന്ന ദുൽഖർ സൽമാന്റെ തമിഴ് സിനിമക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നവാഗത സംവിധയകനായ ദേസിംഗ് പെരിയസാമിയുടെ ‘കണ്ണും കണ്ണും കൊള്ളെെയടിഞ്ഞാൽ’(കെ.കെ.കെ) എന്ന ചിത്രമാണ് ദുൽഖറിന്റേതായി റിലീസിനെത്താനിരിക്കുന്ന തമിഴ് ചിത്രം. പ്രമുഖ സംവിധായകനായ ഗൗതം മേനോൻ ചിത്രത്തിൽ പ്രധാനകഥാപാത്രമായി വേഷമിടുന്നുവെന്ന എന്നുള്ളതാണ് ഇപ്പോൾ ഇതുമായി പുറത്ത് വന്നിരിക്കുന്ന പുതിയ വാര്‍ത്ത.

കെ.കെ.കെയില്‍ ദുല്‍ഖറിനൊപ്പം ഗൗതം മേനോന്‍

‘സോളോ’ക്ക് ശേഷം തമിഴിൽ പുറത്തിറങ്ങുന്ന DQ ചിത്രമാണ് കെ.കെ.കെ. തമിഴിലെ അഞ്ചാമത്തെ ദുൽഖർ പടമായ കെ.കെ.കെ, ദുല്‍ഖറിന്റെ കരിയറിലെ 25ാമത്തെ ചിത്രം കൂടിയാണ്. റിതു വർമ്മ നായികയായി എത്തുന്ന ചിത്രത്തിൽ ഗൗതം മേനോന് പ്രധാന വേഷമാണെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുള്ളത്.

എ.ആർ റഹ്മാൻ സംഗീതം നിർവഹിച്ച മണി രത്നത്തിന്റെ ‘തിരുടാ തിരുടാ’ എന്ന ചിത്രത്തിലെ ഹിറ്റ് പാട്ടിൽ നിന്നാണ് സിനിമക്ക് ആ പേര് ലഭിച്ചത്. ആന്റോ ജോസഫ് ഫിലിംസിന്റെ ബാനറിൽ ആന്റോ ജോസഫാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മസാല കോഫിയാണ് സംഗീതം.