LiveTV

Live

Entertainment

‘പാപത്തിന് കൂലി മരണമാണ്’; പ്രതികാര ദാഹിയായ ‘മിഖായേല്‍’ -ടീസര്‍ കാണാം

‘പാപത്തിന് കൂലി മരണമാണ്’; പ്രതികാര ദാഹിയായ ‘മിഖായേല്‍’ -ടീസര്‍ കാണാം

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മാസ് ആക്ഷൻ ചിത്രം ‘മിഖായേലി’ന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. നിവിൻ പോളിയുടെയും ഉണ്ണി മുകുന്ദന്റേയും ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളുമുൾക്കൊള്ളുന്ന ഒന്നര മിനിട്ടിന്റെ ടീസറാണ് പുറത്തിറങ്ങിയിട്ടുള്ളത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഡോ. ജോൺ മിഖായേലായാണ് നിവിന്‍ വേഷമിട്ടിരിക്കുന്നത്.

‘പാപത്തിന് കൂലി മരണമാണ്’; പ്രതികാര ദാഹിയായ ‘മിഖായേല്‍’ -ടീസര്‍ കാണാം

‘പാപത്തിന് കൂലി മരണമാണെ’ന്ന വാക്കുകളോടെ തുടങ്ങുന്ന ടീസര്‍, പ്രതികാരത്തിന്റെ പൊള്ളുന്ന കഥയുമായാണ് മിഖായേല്‍ വരുന്നതെന്ന സൂചനയാണ് നൽകുന്നത്‌. ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജിമ മോഹൻ, കെ.പി.എ.സി ലളിത, ജെ.ഡി ചക്രവർത്തി, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, അശോകൻ, സുദേവ് നായർ, ശാന്തി കൃഷ്ണ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. വടക്കന്‍ സെല്‍ഫിക്ക് ശേഷം നിവിനും മഞ്ജിമയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

‘പാപത്തിന് കൂലി മരണമാണ്’; പ്രതികാര ദാഹിയായ ‘മിഖായേല്‍’ -ടീസര്‍ കാണാം

‘കാവല്‍ മാലാഖ’ എന്ന ടാഗ് ലെെനോടു കൂടിയാണ് മിഖായേല്‍ എത്തുന്നത്. ഹരിനാരായണന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഗോപി സുന്ദറാണ്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് മിഖായേൽ നിർമ്മിച്ചിരിക്കുന്നത്.