LiveTV

Live

Entertainment

“വരാനിരിക്കുന്ന 9 ദിവസങ്ങളെ ഭയത്തോടെയല്ല കാണേണ്ടത്”; ആകാംക്ഷയുണര്‍ത്തി ‘9’ ട്രെയിലറെത്തി

ഫെബ്രുവരി ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും.

“വരാനിരിക്കുന്ന 9 ദിവസങ്ങളെ ഭയത്തോടെയല്ല കാണേണ്ടത്”; ആകാംക്ഷയുണര്‍ത്തി ‘9’ ട്രെയിലറെത്തി

പൃഥ്വിരാജ് ചിത്രം 9ന്റെ ട്രെയിലര്‍ എത്തി. ഒരേ സമയം ആകാംക്ഷയും ദുരൂഹതയും നിറഞ്ഞതാണ് ട്രെയിലര്‍. സയന്‍സ് ഫിക്ഷന്‍, ഹൊറര്‍ ചിത്രമാണിതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. പൃഥ്വിരാജ് നായകനായ സിനിമ സംവിധാനം ചെയ്യുന്നത് ജെനൂസ് മുഹമ്മദാണ്.

“വരാനിരിക്കുന്ന 9 ദിവസങ്ങളെ ഭയത്തോടെയല്ല കാണേണ്ടത്”; ആകാംക്ഷയുണര്‍ത്തി ‘9’ ട്രെയിലറെത്തി

ആല്‍ബര്‍ട്ട് എന്ന അച്ഛനും ആദം എന്ന മകനും തമ്മിലെ ബന്ധമാണ് ചിത്രത്തിന്‍റെ മുഖ്യ പ്രമേയം. ആല്‍ബര്‍ട്ടായി പൃഥ്വിരാജും ആദമായി അലോകുമെത്തുന്നു. ഗോദയിലൂടെ മലയാളത്തിലെത്തിയ വാമിഖയാണ് ചിത്രത്തിലെ നായിക. മംമ്ത മോഹന്‍ദാസും പ്രകാശ് രാജും ചിത്രത്തിലുണ്ട്.

“വരാനിരിക്കുന്ന 9 ദിവസങ്ങളെ ഭയത്തോടെയല്ല കാണേണ്ടത്”; ആകാംക്ഷയുണര്‍ത്തി ‘9’ ട്രെയിലറെത്തി

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ആഗോള സിനിമ നിര്‍മ്മാണ കമ്പനിയായ സോണി പിക്ചേഴ്സും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രമാണ് 9. ആദ്യമായാണ് സോണി പിക്ച്ചേഴ്സ് ഒരു മലയാള സിനിമയുടെ നിര്‍മാണ പങ്കാളിയാകുന്നത്. ഫെബ്രുവരി ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും.