LiveTV

Live

Entertainment

നടനാകാന്‍ വേണ്ടി വീട്ടില്‍ നിന്ന് ഒളിച്ചോടി; അന്ന് കയ്യിലുണ്ടായിരുന്നത് 300 രൂപ മാത്രം; കെ.ജി.എഫ് നായകന്‍ യാഷിന്റെ സിനിമയെ വെല്ലുന്ന ജീവിതകഥ 

ബസ് ഡ്രൈവറായിരുന്നു യാഷിന്റെ പിതാവ്. മകനെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.

നടനാകാന്‍ വേണ്ടി വീട്ടില്‍ നിന്ന് ഒളിച്ചോടി; അന്ന് കയ്യിലുണ്ടായിരുന്നത് 300 രൂപ മാത്രം;  കെ.ജി.എഫ് നായകന്‍ യാഷിന്റെ സിനിമയെ വെല്ലുന്ന ജീവിതകഥ 

തിയറ്ററുകള്‍ നിറച്ച് കെ.ജി.എഫ് പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ നായകന്‍ യാഷ് എന്ന മെല്‍വിന്‍ യാഷും ചിത്രത്തോടൊപ്പം പ്രേക്ഷകരുടെ ശ്രദ്ധ നേടുകയാണ്. കോലാറിലെ സ്വര്‍ണ ഖനിയുടെ പശ്ചാത്തലത്തില്‍ എടുത്ത ചിത്രം കന്നഡ സിനിമയുടെ പേര് ലോകനിലവാരത്തിലേക്ക് ഉയര്‍ത്തി. കെ.ജി.എഫ് പോലെ സംഭവ ബഹുലമാണ് നായകനായ യാഷിന്റെ ജീവിതം. സാധാരണക്കാരനായ യാഷ് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയ കഥ സിനിമയെ തന്നെ വെല്ലുന്നതാണ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യാഷ് തന്റെ ജീവിത കഥ പറഞ്ഞത്.

നടനാകാന്‍ വേണ്ടി വീട്ടില്‍ നിന്ന് ഒളിച്ചോടി; അന്ന് കയ്യിലുണ്ടായിരുന്നത് 300 രൂപ മാത്രം;  കെ.ജി.എഫ് നായകന്‍ യാഷിന്റെ സിനിമയെ വെല്ലുന്ന ജീവിതകഥ 

കര്‍ണാടകത്തിലെ ഭുവനഹള്ളിയില്‍ ഒരു സാധാരണ കുടുംബത്തിലായിരുന്നു യാഷിന്റെ ജനനം. ബസ് ഡ്രൈവറായിരുന്നു യാഷിന്റെ പിതാവ്. മകനെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. നവീന്‍ കുമാര്‍ ഗൌഡ എന്നാണ് യാഷിന്റെ യഥാര്‍ത്ഥ പേര്. വീട്ടമ്മയായിരുന്നു അമ്മ. അവര്‍ക്ക് ചെറിയ ഒരു കടയുണ്ടായിരുന്നു. അവിടെ പച്ചക്കറിയും വിറ്റിരുന്നു. കട നോക്കി നടത്തിയിരുന്നത് യാഷ് ആയിരുന്നു. നടനാകണമെന്ന ആഗ്രഹം വീട്ടില്‍ വിലപ്പോയില്ല. ചെറുതായിരുന്നപ്പോള്‍ മുതല്‍ ഒരു ഹീറോയാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.

നടനാകാന്‍ വേണ്ടി വീട്ടില്‍ നിന്ന് ഒളിച്ചോടി; അന്ന് കയ്യിലുണ്ടായിരുന്നത് 300 രൂപ മാത്രം;  കെ.ജി.എഫ് നായകന്‍ യാഷിന്റെ സിനിമയെ വെല്ലുന്ന ജീവിതകഥ 

‘എന്റെ അധ്യാപകര്‍ വരെ എന്നെ ഹീറോയെന്ന് വിളിച്ചു. എന്റെ സ്വപ്നങ്ങളാണ് എന്നെ ഇതുവരെ നടത്തിയത്. എന്റെ സ്വപ്നങ്ങളിലാണ് ഞാന്‍ ഇതുവരെ നടന്നതും. എന്റെ മോഹം നടക്കില്ലെന്ന് ഉറപ്പായപ്പോള്‍ നടനാകാന്‍ വേണ്ടി വീട്ടില്‍ നിന്ന് ഒളിച്ചോടി. 300 രൂപ മാത്രമാണ് എന്റെ കയ്യില്‍ അന്ന് ഉണ്ടായിരുന്നത്. ബെഗംളുരുവില്‍ എത്തിയ ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. ഇത്രയും വലിയ ഒരു നഗരം ഞാന്‍ ആദ്യമായി കാണുകയായിരുന്നു. പക്ഷേ തോല്‍ക്കാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല.

നടനാകാന്‍ വേണ്ടി വീട്ടില്‍ നിന്ന് ഒളിച്ചോടി; അന്ന് കയ്യിലുണ്ടായിരുന്നത് 300 രൂപ മാത്രം;  കെ.ജി.എഫ് നായകന്‍ യാഷിന്റെ സിനിമയെ വെല്ലുന്ന ജീവിതകഥ 

ഞാന്‍ ആത്മവിശ്വാസം ഉളള ആളാണ് അന്നും ഇന്നും. ലോകം ഒരിക്കല്‍ എന്നെ ശ്രദ്ധിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. വീട്ടിലേയ്ക്ക് എന്തു വന്നാലും മടങ്ങില്ല എന്നു തന്നെയായിരുന്നു തീരുമാനം. വീട്ടിലെത്തിയാല്‍ പിന്നെ ഒരു തിരിച്ചു പോക്കില്ലെന്ന് ഞാന്‍ ഉറപ്പിച്ചു.’ യാഷ് പറഞ്ഞു. പിന്നീട് യാഷിനെ കണ്ടത് വെള്ളിത്തിരയിലായിരുന്നു. മറ്റ് താരങ്ങള്‍ അസൂയയോടെ നോക്കിക്കാണുന്ന വിധത്തിലായിരുന്നു യാഷിന്റെ വളര്‍ച്ച.

Also read: ലാലേട്ടന്റെ പഞ്ച് ഡയലോഗുമായി കെ.ജി.എഫ് നായകന്‍