LiveTV

Live

Entertainment

‘ഐ ടെസ്റ്റും’ ‘അറ്റാസി’യും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും 

സുധ പത്മജ ഫ്രാൻസിസ് ഒരുക്കിയ ‘ഐ ടെസ്റ്റ്’, നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം അപ്പു പ്രഭാകരന് നേടിക്കൊടുത്ത ചിത്രം കൂടിയാണ്

‘ഐ ടെസ്റ്റും’ ‘അറ്റാസി’യും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും 

‘ഐ ടെസ്റ്റും’ ‘അറ്റാസി’യും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. സുധ പത്മജ ഫ്രാൻസിസ് ഒരുക്കിയ ‘ഐ ടെസ്റ്റ്’, നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം അപ്പു പ്രഭാകരന് നേടിക്കൊടുത്ത ചിത്രം കൂടിയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12മണിക്കാണ് പ്രദർശനം. നിരവധി വിദേശ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുള്ള ‘ഐ ടെസ്റ്റി’ന് വിൻഡ്സോർ ഹ്രസ്വചലച്ചിത്രമേളയിൽ പ്രത്യേക ജൂറി പരാമർശം ലഭിച്ചിരുന്നു. കണ്ണ് പരിശോധനക്ക് വേണ്ടി ഒരു ക്ലിനികിൽ ചെല്ലുന്ന നിവേദിത എന്ന പെൺകുട്ടിക്ക് അമ്മയെ കുറിച്ച് ഉണ്ടാകുന്ന ഓർമകളാണ് ചിത്രം.

‘ഐ ടെസ്റ്റും’ ‘അറ്റാസി’യും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും 

പുത്തൂൽ മഹ്മൂദ് സംവിധാനം ചെയ്ത ‘അറ്റാസി’ എന്ന ഹ്രസ്വചിത്രം കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. കോഴിക്കോട് ബീച്ചിൽ പതിമൂന്നിന് വൈകിട്ട് മൂന്ന് മണിക്ക് എഡിറ്റർ ബീന പോൾ ആണ് ഹ്രസ്വചിത്രം പ്രകാശനം ചെയ്യുന്നത്. മാനസിക നില തകരാറിലായെന്ന് കുടുംബം മുദ്രകുത്തിയ പെൺകുട്ടിയെക്കുറിച്ചു പറയുന്ന ചിത്രമാണ് ‘അറ്റാസി’. മാനസികനില തെറ്റിയ ആളുകൾക്കൊപ്പം ചെലവഴിച്ചാണ് സംവിധായിക പുത്തൂൽ മഹ്മൂദ് അറ്റാസി ഒരുക്കിയത്. തിരുവനന്തപുരത്ത് നടന്ന ഹ്രസ്വചലച്ചിത്രമേളയിലും കൊൽക്കത്ത അന്തർദേശീയ ചലച്ചിത്രമേളയിലും ‘അറ്റാസി’ പ്രദർശിപ്പിച്ചിരുന്നു.

‘ഐ ടെസ്റ്റും’ ‘അറ്റാസി’യും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും