LiveTV

Live

Entertainment

‘ഞാനും ജയസൂര്യയും കൂടി ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യനില്‍ 22 പേര്‍ക്ക് വരെ ഡബ്ബിങ്ങ് ചെയ്തിട്ടുണ്ട്’; സംവിധായകന്‍ ജിസ് ജോയ്

‘ഞാനും ജയസൂര്യയും കൂടി ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യനില്‍ 22 പേര്‍ക്ക് വരെ ഡബ്ബിങ്ങ് ചെയ്തിട്ടുണ്ട്’; സംവിധായകന്‍ ജിസ് ജോയ്

മലയാളത്തിലെ അല്ലു അര്‍ജുന്റെ ശബ്ദമാണ് സംവിധായകന്‍ ജിസ് ജോയ്. ബൈസിക്കിള്‍ തീവ്സ് എന്ന ട്വിസ്റ്റഡ് പടത്തിലൂടെ പ്രേക്ഷകരുടെ പ്രവചനങ്ങളെയെല്ലാം എഴുതി തള്ളി പിന്നീട് സണ്‍ഡേ ഹോളിഡേ എന്ന ആസിഫ് അലി ചിത്രത്തിലൂടെ പ്രേക്ഷഹൃദയത്തില്‍ പിടിച്ചു കയറിയ ജിസ് ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രമായ വിജയ് സൂപ്പറും പൗര്‍ണമിയിലൂടെ വീണ്ടും ബോക്സ് ഓഫിസിലേക്ക് ഇടിച്ചുകയറാനുള്ള തയ്യാറെടുപ്പിലാണ്. വിജയ് സൂപ്പറും പൗര്‍ണമിയുടെ വിശേഷങ്ങള്‍ പങ്കു വെക്കുന്നതിനിടയിലാണ് ജിസ് തന്റെ പഴയെ ചലച്ചിത്ര ജീവിതം ഒരു സ്വകാര്യ ചാനലുമായി പങ്കു വെച്ചത്. സിനിമയില്‍ പാട്ടെഴുതണമെന്ന മോഹവുമായി എത്തിയ ജിസ് പിന്നീട് ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റായി മാറുകയായിരുന്നു. വിനയന്റെ ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തില്‍ 22 പേര്‍ക്ക് വരെ താനും അന്ന് അത്ര പ്രശസ്ത നടനല്ലാതിരുന്ന ജയസൂര്യയും കൂടി ഡബ്ബിങ്ങ് ചെയ്തിട്ടുണ്ടെന്ന് ജിസ് പറയുന്നു. അന്ന് തങ്ങളുടെ ശബ്ദങ്ങള്‍ അത്രക്ക് പ്രശസ്തമല്ലാത്തതിനാല്‍ നിരവധി പേര്‍ക്ക് ഡബ്ബിങ്ങ് നിര്‍വഹിക്കാന്‍ പറ്റിയെന്നും ജിസ് പറഞ്ഞു. ഇന്ന് ചിലപോ ആ സിനിമ കണ്ടാ നിങ്ങള്‍ക്ക് അത് ബോധ്യപ്പെടുമെന്നും ജിസ് പറഞ്ഞു. ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യനില്‍ ജയസൂര്യ ഊമയായ കഥാപാത്രമായതിനാല്‍ ഡബ്ബിങ്ങ് ഒരു മണിക്കൂര്‍ കൊണ്ട് കഴിഞ്ഞുവെന്നും സിനിമയിലെ തന്നെ വന്നതും പോയതുമായ ഗുണ്ടകള്‍ക്കും അടികൊണ്ടവര്‍ക്കുമെല്ലാം തങ്ങളാണ് ഡബ്ബിങ്ങ് ചെയ്തതെന്നും ജിസ് പറയുന്നു. ഡബ്ബിങ്ങില്‍ നിന്നും പിന്നെ പതിയെ ചെറിയ വേഷങ്ങളില്‍ സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട് ജിസ്.

26 അല്ലു അര്‍ജുന്‍ സിനിമകള്‍ക്ക് വേണ്ടി ഡബിങ്ങ് നിര്‍വഹിച്ച ജിസ് അല്ലു അര്‍ജുനെ സിനിമക്ക് വേണ്ടി നേരില്‍ കണ്ടിട്ടുമുണ്ട്. ജിസ് സംവിധാനം നിര്‍വഹിച്ച വിജയ് സൂപ്പറും പൗര്‍ണമിയും ഈ വരുന്ന വെള്ളിയാഴ്ച്ച തിയേറ്ററുകളിലെത്തുകയാണ്. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയുമാണ് ചിത്രത്തിലെ നായികാനായകന്‍മാര്‍.