LiveTV

Live

Entertainment

വൈ.എസ്.ആറായി മമ്മൂട്ടിയുടെ അതിശയിപ്പിക്കുന്ന പ്രകടനം; ‘യാത്ര’ ട്രെയിലര്‍ കാണാം

വൈ.എസ്.ആറായി മമ്മൂട്ടിയുടെ അതിശയിപ്പിക്കുന്ന  പ്രകടനം; ‘യാത്ര’ ട്രെയിലര്‍ കാണാം

ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്.ആറായി മമ്മൂട്ടി വേഷമിടുന്ന ചിത്രം 'യാത്ര'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. വൈ.എസ്.ആറായി അമ്പരപ്പിക്കുന്ന പ്രകടനത്തോടെയാണ് മമ്മൂട്ടിയെ ട്രെയിലറില്‍ കാണിച്ചിരിക്കുന്നത്.

ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാനായി വൈ.എസ്.ആര്‍ നടത്തിയ ഒരു ഐതിഹാസിക യാത്രയുടെ കഥയാണ് സിനിമ. വൈ.എസ്.രാജശേഖര റെഡ്ഡിയായുള്ള മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ച ഇതിനോടകം ചലച്ചിത്രമേഖലയില്‍ ചര്‍ച്ചയായി ക്കഴിഞ്ഞിട്ടുണ്ട്. 30 കോടി രൂപയാണ് യാത്രയുടെ ബജറ്റ്. ജഗപതി റാവു, റാവു രമേഷ്, സുഹാസിനി മണി രത്നം എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൃഷണ കുമാറാണ്(കെ) സംഗീതം. ദേശീയ അവാര്‍ഡ് ജേതാവ് ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റര്‍. മഹി വി രാഘവ് ആണ് സിനിമയുടെ സംവിധാനം. വരുന്ന ഫെബ്രുവരി എട്ടിന് യാത്ര തിയേറ്ററുകളില്‍ റിലീസ് ചെയ്യും.