LiveTV

Live

Entertainment

ഈ കാത്തിരിപ്പ് വെറുതെയാകില്ല; വിസ്മയിപ്പിച്ച് പേരന്‍പ് ട്രെയ്ലര്‍

ദേശീയ അവാർഡ് ജേതാവായ ടി.എം റാം ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്

ഈ കാത്തിരിപ്പ് വെറുതെയാകില്ല; വിസ്മയിപ്പിച്ച് പേരന്‍പ് ട്രെയ്ലര്‍

ആരാധകരുടെ ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് മമ്മൂട്ടി ചിത്രം പേരന്‍പിന്റെ ഒഫിഷ്യൽ ട്രെയ്ലറെത്തി. പ്രേക്ഷക പ്രതീക്ഷയെ വാനോളമുയർത്തുന്ന തരത്തിൽ മികച്ച അഭിനയ മുഹൂർത്തങ്ങൾ ഉൾച്ചേർന്നിട്ടുള്ള രണ്ട് മിനിട്ട് ട്രെയ്ലറാണ് എത്തിയിരിക്കുന്നത്. ചെന്നെെയിൽ വെച്ച് നടന്ന വികടൻ സിനി അവാർഡ്സ് വേദിയിൽ വെച്ച് മമ്മൂട്ടി തന്നെയാണ് ട്രെയ്ലർ പുറത്തിറക്കിയത്.

ഈ കാത്തിരിപ്പ് വെറുതെയാകില്ല; വിസ്മയിപ്പിച്ച് പേരന്‍പ് ട്രെയ്ലര്‍

പ്രമുഖ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചിട്ടുള്ള ചിത്രത്തിന് ഇതിനോടകം വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെൺകുട്ടിയുടെ അച്ഛനായാണ് മമ്മൂട്ടി പേരന്‍പിൽ വേഷമിടുന്നത്. മമ്മൂട്ടിയുടെ മകളായി സാധനയാണ് എത്തുന്നത്. ചിത്രത്തിലെ ഇരുവരുടെയും കഥാപാത്രങ്ങള്‍ നിരൂപക പ്രശംസ പിടിച്ചു പറ്റുകയുണ്ടായി. ട്രാൻസ് ജെൻഡർ നായികയായ അഞ്ജലി അമീറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദേശീയ അവാർഡ് ജേതാവായ ടി.എം റാം ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യുവാൻ ശങ്കർ രാജയാണ് സംഗീതം. ചിത്രം ഫെബ്രുവരിയില്‍ പുറത്തിറങ്ങും.