LiveTV

Live

Entertainment

‘’ഗോഡ്ഫാദറിന് വേണ്ടി ഫിലോമിന ചേച്ചിയെ തേടിപ്പോയപ്പോള്‍ അവിടെ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു’’

ആനപ്പാറ അച്ചമ്മയുടെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഫിലോമിനച്ചേച്ചിയെ കാണണമെന്ന് സിദ്ദിഖ്-ലാല്‍ എന്നോട് പറഞ്ഞു. 

‘’ഗോഡ്ഫാദറിന് വേണ്ടി ഫിലോമിന ചേച്ചിയെ തേടിപ്പോയപ്പോള്‍ അവിടെ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു’’

വില്ലത്തി റോളുകളിലും തമാശക്കാരിയായുമൊക്കെ നമ്മെ ചിരിപ്പിച്ച അഭിനേത്രിയായിരുന്നു ഫിലോമിന. ഫിലോമിനയുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായിരുന്നു ഗോഡ്ഫാദറിലെ ആനപ്പാറ അച്ചമ്മ. ചിത്രത്തിലെ തന്റേടിയായ തറവാട്ട് കാരണവത്തിയെ ഫിലോമിന അസ്സലായിട്ട് അഭിനയിച്ച് തകര്‍ത്തു. ചിത്രത്തിന് വേണ്ടി ഫിലോമിനയെ തേടിപ്പോയ ആ സംഭവത്തെക്കുറിച്ച് ഓര്‍ക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാബു ഷാഹിര്‍.

‘’ഗോഡ്ഫാദറിന് വേണ്ടി ഫിലോമിന ചേച്ചിയെ തേടിപ്പോയപ്പോള്‍ അവിടെ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു’’

ബാബു ഷാഹിറിന്റെ വാക്കുകൾ

“ഗോഡ്ഫാദര്‍ സിനിമയുടെ തിരക്കഥയുമായി ബന്ധപ്പെട്ട ജോലികള്‍ കോഴിക്കോട്ട് പുരോഗമിക്കുന്നു. ആനപ്പാറ അച്ചമ്മയുടെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഫിലോമിനച്ചേച്ചിയെ കാണണമെന്ന് സിദ്ദിഖ്-ലാല്‍ എന്നോട് പറഞ്ഞു. ചേച്ചിയെ കണ്ടുപിടിക്കേണ്ടത് എന്റെ ചുമതലയായി. കേരളത്തില്‍ വന്നാല്‍ ചേച്ചി തൊടുപുഴ വാസന്തിയുടെ കൂടെയാണ് താമസിക്കാറുള്ളത്. പക്ഷേ ആ സമയത്ത് ചേച്ചി നാട്ടില്‍ ഇല്ലായിരുന്നു. അങ്ങനെ ഞാന്‍ ഫിലോമിനച്ചേച്ചിയെ തിരഞ്ഞ് ചെന്നൈയില്‍ എത്തി.

‘’ഗോഡ്ഫാദറിന് വേണ്ടി ഫിലോമിന ചേച്ചിയെ തേടിപ്പോയപ്പോള്‍ അവിടെ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു’’

ചേച്ചിയെ രാവിലെ എ.വി.എമ്മില്‍ മകനൊപ്പം കണ്ടെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ശാന്തന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് മേല്‍വിലാസം വാങ്ങി. ട്രസ്റ്റ് പുരത്തെ മേല്‍വിലാസമായിരുന്നു അത്. ഞാന്‍ അവിടെ ചെന്നപ്പോള്‍ ആകെ ഞെട്ടിപ്പോയി. ഒരു ഒറ്റമുറി വീട്. മലയാളത്തിലെ വലിയ ഒരു ആര്‍ട്ടിസ്റ്റ് താമസിക്കുന്ന വീടാണത്. എനിക്കെന്തോ വല്ലാത്ത വിഷമമായി. ആ സമയത്ത് ചേച്ചിയെ പ്രമേഹം അലട്ടിയിരുന്നു. കാലിലെ ഒരു വിരല്‍ മുറിച്ചു കളഞ്ഞ നിലയിലായിരുന്നു. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഞാന്‍ സ്വയം പരിചയപ്പെടുത്തി. ചേച്ചി പറഞ്ഞു; എനിക്ക് വയ്യ മോനേ. ആകെ ബുദ്ധിമുട്ടിലാണ്. ഇത്രയും കാലം അഭിനയിച്ചിട്ട് വീടൊന്നും ആയില്ലേ എന്ന് ഞാന്‍ ചോദിച്ചു. ഇല്ല, എല്ലാവരും പൈസ തരാറില്ല. ചിലര്‍ പണം തരും. ചിലര്‍ തരാമെന്ന് പറയും. എന്നാല്‍ ചെക്ക് മാറാന്‍ ചെല്ലുമ്പോള്‍ പണം ഉണ്ടാകില്ല. ഞാന്‍ തര്‍ക്കിക്കാനൊന്നും പോകാറില്ല. ആരെങ്കിലും വിളിച്ചാല്‍ മാത്രമേ നാട്ടില്‍ വരാറുള്ളൂ കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത വിഷമമായി.

ഗോഡ്ഫാദറിന് മുന്‍പ് സിദ്ദിഖ് ലാലിന്റെ ഇന്‍ ഹരിഹര്‍ നഗറില്‍ ചേച്ചി അഭിനയിച്ചിരുന്നു. അപ്പോഴൊന്നും ഞങ്ങള്‍ക്കാര്‍ക്കും ചേച്ചിയുടെ അവസ്ഥ അറിയുമായിരുന്നില്ല. ഞാന്‍ ഗോഡ്
ഫാദറിനെക്കുറിച്ച് പറഞ്ഞു. ആനപ്പാറ അച്ചമ്മ എന്ന കഥാപാത്രത്തെക്കുറിച്ചൊക്കെ സംസാരിച്ചു. ചേച്ചി സന്തോഷത്തോടെ സമ്മതിച്ചു. 25000 രൂപയുടെ ചെക്ക് ഞാന്‍ ചേച്ചിയുടെ കയ്യില്‍ വച്ചു കൊടുത്തു. ആ സമയത്ത് അവരുടെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ചേച്ചി ചോദിച്ചു, മോനേ, ഇത് മാറിയാല്‍ ശരിക്കും പൈസ കിട്ടുമോ?. അതുകേട്ടപ്പോള്‍ എനിക്ക് വല്ലാത്ത വിഷമം തോന്നി. അവരെ ഇതിനും മുന്‍പ് ആരെങ്കിലും പറ്റിച്ചിരിക്കാം. ഞാന്‍ അപ്പോള്‍ തന്നെ ചേച്ചിയുടെ ഒപ്പ് വാങ്ങി. ബാങ്കില്‍ പോയി ചെക്ക് മാറ്റി. 25000 രൂപ ചേച്ചിയുടെ കയ്യില്‍ ഏല്‍പ്പിച്ചു