LiveTV

Live

Entertainment

‘നിങ്ങളിത് കാണുക, നിങ്ങളിത് കാണുക’; വിജയ് സൂപ്പറും പൗർണ്ണമിയും രണ്ടാമത്തെ ട്രെയ്ലര്‍ കാണാം 

‘നിങ്ങളിത് കാണുക, നിങ്ങളിത് കാണുക’; വിജയ് സൂപ്പറും പൗർണ്ണമിയും രണ്ടാമത്തെ ട്രെയ്ലര്‍ കാണാം 

ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും ജോഡികളാകുന്ന വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്ലര്‍ പുറത്തിറങ്ങി. രസകരമായ കുടുംബ ചിത്രമായിട്ടാണ് ട്രെയ്ലറില്‍ സിനിമ കാണിക്കുന്നത്.

ബൈസിക്കിൾ തീവ്‌സ്, സൺ‌ഡേ ഹോളിഡേ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിസ് ജോയ്-ആസിഫ് അലി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് സൂപ്പറും പൗർണ്ണമിയും. നിർമാണം ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ എ.കെ സുനിലാണ്. സിദ്ദിഖ്,ബാലു വർഗീസ്, അജു വർഗീസ്, രഞ്ജി പണിക്കർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.