LiveTV

Live

Entertainment

പുതുവര്‍ഷത്തില്‍ പുതിയ ചിത്രവുമായി ടൊവിനോ

ടൊവിനോ നായകനായെത്തുന്ന പതിയ ചിത്രമാണ് ‘ജോ’. 

 പുതുവര്‍ഷത്തില്‍ പുതിയ ചിത്രവുമായി ടൊവിനോ

പുതിയ പ്രതീക്ഷകളുമായി പുതുവര്‍ഷപ്പുലരി പിറന്നു. പഴയതെല്ലാം മറന്ന് പുതിയ നിമിഷങ്ങള്‍ക്കായുള്ള പ്രതീക്ഷയിലാണ് ലോകം. പുതിയ വര്‍ഷത്തില്‍ പുതു ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ് പുതുവര്‍ഷത്തെ വരവേറ്റത്. ടൊവിനോ നായകനായെത്തുന്ന പതിയ ചിത്രമാണ് ‘ജോ’. ഹാപ്പി ന്യൂ റെവല്യൂഷന്‍ എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ താരം പങ്കുവെച്ചത്. ആല്‍ബിയാണ് ചിത്രത്തിന്റെ സംവിധാനം

#HappyNewRevolution Happy New Year :) #JOE

Posted by Tovino Thomas on Monday, December 31, 2018

‘സ്റ്റാറിങ് പൗര്‍ണ്ണമി’യാണ് ആല്‍ബി ആദ്യമായി സംവിധാനം ചെയ്ത ചിത്രം. സണ്ണി വെയ്‌നും ടൊവിനോ തോമസുമായിരുന്നു ചിത്രത്തിലെ നായകന്‍മാര്‍‌. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലം ‘സ്റ്റാറിങ് പൗര്‍ണ്ണമി’ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ചിത്രീകരണത്തിന്റെ 85 ശതമാനം പൂര്‍ത്തിയാക്കിയ ഈ സിനിമ സാമ്പത്തിക പ്രതിസന്ധി മൂലം ഷൂട്ടിങ് നിര്‍ത്തിവയ്ക്കുകയായിരുന്നു. ടൈം സ്ലൈസ് എന്ന സാങ്കേതിക വിദ്യ ആദ്യമായി ഉപയോഗിച്ച ചിത്രം കൂടിയാണ് ‘സ്റ്റാറിങ് പൗര്‍ണ്ണമി’.

 പുതുവര്‍ഷത്തില്‍ പുതിയ ചിത്രവുമായി ടൊവിനോ

‘സ്റ്റാറിങ് പൗര്‍ണ്ണമി’യിലെ അണിയറപ്രവര്‍ത്തകര്‍ ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ജോ’. കൈലാസ് മേനോന്‍, വിഷ്ണു ഗോവിന്ദ്, സിനു സിദ്ധാര്‍ത്ഥ്, ശ്രീ ശങ്കര്‍ എന്നിവരാണ് ജോയുടെ അണിയറ ശില്പികള്‍.

Also read: കാലിലെ മസില്‍ കണ്ട് നീരു വന്നതാണോ എന്ന് ആരാധകന്‍; കമന്റിട്ടയാള്‍ക്ക് കലക്കന്‍ മറുപടിയുമായി ടൊവിനോ

Also read: ഡ്യൂപ്പൊന്നും വേണ്ട,തല കീഴായി ടൊവിനോ;ഒരു കുപ്രസിദ്ധ പയ്യന്റെ മേക്കിംഗ് വീഡിയോ കാണാം

Also read: ഇത്തവണ ടൊവിനോ കലിപ്പിലാണ്;ഒരു കുപ്രസിദ്ധ പയ്യന്റെ പുതിയ ട്രയിലര്‍ കാണാം