LiveTV

Live

Entertainment

തെരുവിലെ വാടകവീട്ടിലാണ് താമസം; താനും മകനും ദുരിതത്തിലെന്ന് നടി ചാര്‍മ്മിള

ഇപ്പോൾ ജീവിതം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ചാർമിള പറയുന്നു. തമിഴ്നാട്ടിലെ ഒരു തെരുവിലുള്ള വാടകവീട്ടിലാണ് ഇവര്‍ താമസിക്കുന്നത്

 തെരുവിലെ വാടകവീട്ടിലാണ് താമസം; താനും മകനും ദുരിതത്തിലെന്ന് നടി ചാര്‍മ്മിള

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു ചാര്‍മിള. സൌന്ദര്യം കൊണ്ടും അഭിനയം കൊണ്ടും മലയാളികളുടെ ഇഷ്ടതാരമായി മാറിയ ചാര്‍മിള മോഹന്‍ലാലടക്കമുള്ള സൂപ്പര്‍താരങ്ങളുടെ നായികയായിരുന്നു. പ്രണയത്തിനും വിവാഹത്തിനും ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്ന ചാര്‍മിള വീണ്ടും തിരിച്ചെത്തിയപ്പോള്‍ നല്ല റോളുകളൊന്നും നടിയെ തേടിയെത്തിയല്ല. ഇപ്പോള്‍ തന്റെ ജീവിതം ആകെ ദുരിതത്തിലാണെന്ന് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ചാര്‍മിള പറഞ്ഞു.

 തെരുവിലെ വാടകവീട്ടിലാണ് താമസം; താനും മകനും ദുരിതത്തിലെന്ന് നടി ചാര്‍മ്മിള

ഇപ്പോൾ ജീവിതം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ചാർമിള പറയുന്നു. തമിഴ്നാട്ടിലെ ഒരു തെരുവിലുള്ള വാടകവീട്ടിലാണ് ഇവര്‍ താമസിക്കുന്നത്.”രാജേഷുമായുള്ള ബന്ധം വേര്‍പിരിഞ്ഞതിനു ശേഷം എങ്ങോട്ടു പോകണമെന്ന് അറിയില്ലായിരുന്നു. ചെറിയ വാടകയ്ക്ക് വീട് അന്വേഷിച്ച് അലഞ്ഞ ശേഷമാണ് ഇവിടെ എത്തിയത്. ഞാന്‍ സിനിമാ നടിയാണെന്ന് പറഞ്ഞിട്ട് വീട്ടുടമയ്ക്കു വിശ്വാസമായില്ല. എന്നെ അന്വേഷിച്ച് ആളുകളെത്തുമ്പോള്‍ അയാള്‍ക്ക് സംശയമാണ്. മുകളില്‍ വന്ന് അയാള്‍ എത്തിനോക്കും. നായ്ക്കളെ അയാള്‍ക്കിഷ്ടമല്ല. പക്ഷേ മോന് നായയെ ഇഷ്ടമാണ്. അവനെ സങ്കടപ്പെടുത്തേണ്ടെന്നു കരുതി ഒരു നായയെ വളർത്തുന്നുണ്ട്. രണ്ടു മുറികളിലൊന്നിലാണ് നായയെ വളർത്തുന്നത്. ആഴ്ചയില്‍ ഒരു ദിവസം പുറത്തു കൊണ്ടു പോയി കുളിപ്പിക്കും. ചോറും തൈരുമാണ് നായ്ക്കളുടെയും ഭക്ഷണം. സിനിമകള്‍ ഇടയ്ക്കുണ്ട്. മാസം പത്തു ദിവസത്തെ വര്‍ക്ക് അടുപ്പിച്ച് കിട്ടിയാല്‍ മതി. റിയാലിറ്റി ഷോയിലോ മറ്റോ ജഡ്ജായി അവസരം ലഭിച്ചാല്‍ സ്ഥിരവരുമാനം ലഭിക്കുമായിരുന്നു”

 തെരുവിലെ വാടകവീട്ടിലാണ് താമസം; താനും മകനും ദുരിതത്തിലെന്ന് നടി ചാര്‍മ്മിള

തന്റെ പിടിപ്പുകേടുകൊണ്ടാണ് മകന് ദാരിദ്ര്യം അനുഭവിക്കേണ്ടി വന്നത്. പല ഘട്ടങ്ങളിലായി ഉണ്ടായ മൂന്ന് പ്രണയങ്ങളാണ് തന്റെ ജീവിതം തകർത്തതെന്നും ചാർമിള പറഞ്ഞു. തമിഴ് നടന്‍ വിശാലാണ് മകന്റെ സ്കൂൾ ഫീസ് മുടങ്ങാതെ അടക്കുന്നതെന്നും ചാര്‍മിള വ്യക്തമാക്കി.

 തെരുവിലെ വാടകവീട്ടിലാണ് താമസം; താനും മകനും ദുരിതത്തിലെന്ന് നടി ചാര്‍മ്മിള