LiveTV

Live

Entertainment

പ്രമുഖ ബോളിവുഡ് നടന്‍ കാദര്‍ ഖാന്‍ അന്തരിച്ചു

ശ്വസന സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം കാനഡയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു.

 പ്രമുഖ ബോളിവുഡ് നടന്‍ കാദര്‍ ഖാന്‍ അന്തരിച്ചു

പ്രമുഖ ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ കാദര്‍ ഖാന്‍ അന്തരിച്ചു. 81 വയസായിരുന്നു. ശ്വസന സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം കാനഡയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു.

 പ്രമുഖ ബോളിവുഡ് നടന്‍ കാദര്‍ ഖാന്‍ അന്തരിച്ചു

കഴിഞ്ഞ ദിവസം കാദര്‍ ഖാന്‍ അന്തരിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം പിന്നീട് അദ്ദേഹത്തിന്റെ കുടുംബം നിഷേധിക്കുകയായിരുന്നു. ഒടുവില്‍ മകന്‍ സര്‍ഫാസാണ് മരണവിവരം പുറത്തുവിട്ടത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ഖാദര്‍ ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ആറ് മണിയോടെ മരണം സംഭവിക്കുകയുമായിരുന്നു. ഖാന്റെ കുടുംബം കാനഡയില്‍ ആയതിനാല്‍ സംസ്കാരം ടൊറന്റോയില്‍ നടക്കുമെന്നും കുടുംബം അറിയിച്ചു. ഹാജ്റയാണ് ഭാര്യ.

 പ്രമുഖ ബോളിവുഡ് നടന്‍ കാദര്‍ ഖാന്‍ അന്തരിച്ചു

കാബൂളില്‍ ജനിച്ച കാദര്‍ ഖാന്‍ 1973ല്‍ പുറത്തിറങ്ങിയ ദാഗ് എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതം ആരംഭിക്കുന്നത്. 300ലേറെ സിനിമകളില്‍ അഭിനയിച്ച ഖാന്‍ 250ലേറെ ചിത്രങ്ങള്‍ക്ക് സംഭാഷണവും നിര്‍വഹിച്ചിട്ടുണ്ട്. ഹാസ്യ വേഷങ്ങളായിരുന്നു അദ്ദേഹം ഏറെയും ചെയ്തിരുന്നത്.

 പ്രമുഖ ബോളിവുഡ് നടന്‍ കാദര്‍ ഖാന്‍ അന്തരിച്ചു

രാജേഷ് ഖന്ന, ജിതേന്ദ്ര, ഫിറോസ് ഖാന്‍, അമിതാഭ് ബച്ചന്‍, അനില്‍ കപൂര്‍, കരിഷ്മ കപൂര്‍ എന്നിവര്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിട്ടുണ്ട് ഖാദര്‍ ഖാന്‍. ഹാസ്യത്തിന് പുറമെ വില്ലന്‍ വേഷങ്ങളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.