LiveTV

Live

Entertainment

ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളുമായി ഇരുപത്തൊന്നാം നൂറ്റാണ്ട്; മേക്കിങ്ങ് വീഡിയോ കാണാം

ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളുമായി ഇരുപത്തൊന്നാം നൂറ്റാണ്ട്; മേക്കിങ്ങ് വീഡിയോ കാണാം

പ്രണവ് മോഹൻലാൽ നായകനാക്കി അരുണ്‍ ഗോപി ഒരുക്കുന്ന പുതിയ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മെയ്ക്കിങ് വിഡിയോ പുറത്തിറങ്ങി. പ്രണവിന്റെ ആക്‌ഷൻ രംഗങ്ങളും ത്രസിപ്പിക്കുന്ന ചിത്രീകരണ അനുഭവങ്ങളുമാണ് മെയ്ക്കിങ് വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സെറ്റിൽ അതിഥികളായെത്തിയ ദിലീപിനെയും ആസിഫ് അലിയെയും മെയ്ക്കിങ് വിഡിയോയില്‍ കാണാവുന്നതാണ്.

ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളുമായി ഇരുപത്തൊന്നാം നൂറ്റാണ്ട്; മേക്കിങ്ങ് വീഡിയോ കാണാം

പ്രണവിന്റെ അമ്മ സുചിത്രയെ ചിത്രീകരണ ഘട്ടങ്ങളില്‍ കാണാവുന്നതാണ്. ജനുവരി 25–ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ പുതുമുഖം സയ ഡേവിഡാണ് പ്രണവിന് നായിക. അഭിനന്ദൻ രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രാമലീലയ്ക്ക് ശേഷം അരുൺ ഗോപി ഒരുക്കുന്ന ചിത്രം ആദിക്ക് ശേഷമുള്ള പ്രണവിന്റെ രണ്ടാമത്തെ സിനിമയാണ്.